ദുബൈ: യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി ദുബൈ എക്സ്പോ സിറ്റിയിലെ ആറ് പവലിയനുകൾ കൂടി താൽക്കാലികമായി അടക്കുന്നു. നവംബർ 18 മുതൽ 29 വരെ 12 ദിവസത്തേക്കാണ് പ്രവർത്തനം നിർത്തുന്നത്. ടെറ, അലിഫ്, വിഷൻ, വനിത പവലിയൻ, സ്റ്റോറീസ് ഓഫ് നാഷനൽസ്, ലതീഫ അഡ്വഞ്ചേഴ്സ് എന്നീ പവലിയനുകളാണ് അടക്കുക.കഴിഞ്ഞ ദിവസം അഞ്ച് വിനോദ കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തിയിരുന്നു.
നവംബർ 30 മുതൽ ഡിസംബർ 12 വരെ നടക്കുന്ന കോപ്-28ന്റെ വേദി ദുബൈ എക്സ്പോ സിറ്റിയാണ്. 70,000ത്തോളം പ്രതിനിധികൾപങ്കെടുക്കുന്ന ഉച്ചകോടിക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് എക്സ്പോ സിറ്റിയിലെ മാറ്റങ്ങൾ എന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.