ദുബൈ: പെരുന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾക്ക് സ്വർണ സമ്മാനവുമായി ഗൾഫ് മാധ്യമം-ജോയ് ആലുക്കാസ് 'ജോയ്ഫുൾ ഈദ്' മത്സരം. ആഘോഷ ദിനങ്ങളിലെ ചിത്രങ്ങൾ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നവർക്കാണ് സമ്മാനം നൽകുന്നത്. ഗൾഫിലുള്ളവർക്കും അവധിക്ക് നാട്ടിലെത്തിയവർക്കും മത്സരത്തിൽ പങ്കെടുക്കാം. നാല് ഗ്രാം വീതം 23 പേർക്കാണ് സമ്മാനം നൽകുന്നത്.
പെരുന്നാൾ നമസ്കാരം, ഈദ്ഗാഹ്, യാത്രകൾ, ഈദ് ഷോപ്പിങ്, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ, ഭക്ഷണം, പാചകം തുടങ്ങിയ ചിത്രങ്ങളെല്ലാം സമ്മാനത്തിന് പരിഗണിക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങളും അയക്കാം. പെരുന്നാൾ ദിവസവും തുടർന്നുള്ള ദിവസങ്ങളിലുമുള്ള ആഘോഷ ചിത്രങ്ങൾക്കും സമ്മാനം നൽകും. അവസാന തീയതി മെയ് 10.
നിങ്ങൾ ചെയ്യേണ്ടത്
നിങ്ങൾ ഏത് ജി.സി.സിയിലാണോ, ആ രാജ്യത്തെ 'ഗൾഫ് മാധ്യമം' ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.
ഈ പേജിലെ JOYFUL EID എന്ന പോസ്റ്റിന്‍റെ കമൻറ് ബോക്സിൽ നിങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുക.
ഈദ് ആഘോഷവുമായി ബന്ധപ്പെട്ട ചിത്രമായിരിക്കണം പോസ്റ്റ് ചെയ്യേണ്ടത്.
രജിസ്ട്രേഷൻ പൂർത്തീകരിക്കുക
ഫേസ്ബുക്ക് പേജ് ലിങ്കുകൾ:
facebook.com/GulfMadhyamamUAE
facebook.com/GulfMadhyamamBahrain
facebook.com/gulfmadhyamamkuwait
facebook.com/gulfmadhyamamsaudi
facebook.com/GulfMadhyamamOman
facebook.com/gulfmadhyamamqatar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.