ദുബൈ: സഹിഷ്ണുതാ വർഷം പ്രമാണിച്ച് വിവിധ രാഷ്ട്രങ്ങളുടെ ദേശീയദിന പരിപാടികൾ വി പുലമായി ആഘോഷിക്കാൻ റോഡ് ഗതാഗത അതോറിറ്റി പദ്ധതിയൊരുക്കുന്നു. ആർ.ടി.എ ഡയറക് ടർ ജനറൽ മത്താർ അൽ തായറിെൻറ നേതൃത്വത്തിൽ സഹിഷ്ണുതാ ഉടമ്പടിയിൽ ആർ.ടി.എ ഉന്നതരും ജീവനക്കാരും ഒപ്പുവെച്ചു. ഗാഫ് മരത്തിെൻറ മാതൃകയിൽ തയ്യാറാക്കിയ രേഖയിലാണ് ഒപ്പു ചാർത്തിയത്. യു.എ.ഇ മുന്നോട്ടുവെക്കുന്ന സഹിഷ്ണുതാ മൂല്യങ്ങൾ ലോകമൊട്ടുക്കും പരത്തുവാനും സമാധാനപൂർണമായ സഹവർത്തിത്വം സാധ്യമാക്കുവാനുമാണ് ലക്ഷ്യമിടുന്നത്.
ഒാരോ രാഷ്ട്രങ്ങളുടെയും ദേശീയ ദിനത്തിൽ ദുബൈയിലെ റോഡുകളിലും ആർ.ടി.എ സ്ഥാപനങ്ങളിലുമുള്ള സ്ക്രീനുകളിൽ ആശംസാ സന്ദേശങ്ങൾ പ്രദർശിപ്പിക്കും. വിദ്യാഭ്യാസ^ജീവകാരുണ്യ മേഖലയിൽ സാമ്പത്തിക-സാമൂഹിക സാേങ്കതിക പിന്തുണകളും ഉറപ്പാക്കും. 2500 ഇൗജിപ്ഷ്യൻ കുട്ടികൾക്ക് പഠന പിന്തുണ നൽകാനുള്ള വിപുല പദ്ധതി നടപ്പിലാക്കി വരികയാണെന്ന് ഡയക്ടർ റൗദ അൽ മിഹ്രിസി പറഞ്ഞു. സഹിഷ്ണുതയെക്കുറിച്ച് 30 രാജ്യങ്ങളിൽ നിന്നുള്ള ടാക്സി ഡ്രൈവർമാരുടെ ചിന്താശകലങ്ങൾ ചേർത്ത് ദുബൈ ടാക്സി ഹെഡ്ഒാഫീസിൽ ചുമർ ചിത്രം ഒരുക്കുമെന്നും മിഹ്രിസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.