ദുബൈ: രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ചവരുടെ ഓർമകൾ വീണ്ടെടുത്ത് യു.എ.ഇ. രക്തസാക്ഷികളെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. വരും തലമുറകളും അവരെ മറക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ സംരക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിക്കുന്നതായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ പറഞ്ഞു. 2015 മുതലാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ സ്മരണ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്. 1971 നവംബർ 30നാണ് ഇറാനിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ ആദ്യമായി ഇമാറാത്തി സൈനികൻ കൊല്ലപ്പെട്ടത്. സാലിം സുഹൈൽ ഖമീസാണ് മരിച്ചത്. ഈ ദിവസമാണ് രാജ്യം സ്മരണ ദിനമായി ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.