അബൂദബി: യു.എ.ഇ സര്‍ക്കാറിനും ബിസിനസ് തലവന്മാര്‍ക്കും നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്) സാധ്യതകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് യൂനിവേഴ്‌സിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചു.
സര്‍ക്കാറും ബിസിനസുകാരും ശാസ്ത്രസമൂഹവുമായി കൂടുതല്‍ ഇടപെടുക, ഇതിലൂടെ രാജ്യത്തിെൻറ ഭാവി വ്യവസായ വികസനത്തിെൻറ വേഗം കൂട്ടുക, കൃത്രിമബുദ്ധി രംഗത്ത് ആഗോള നേതൃത്വമാവുക തുടങ്ങിയ രാജ്യത്തിെൻറ ദീര്‍ഘകാല തന്ത്രത്തെ പിന്തുണക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആറ് കോഴ്‌സുകളാണ് പദ്ധതിയുടെ ഭാഗമായി നടത്തുക. ലോകപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ളവരും ആഗോള കമ്പനികളിലെ പ്രതിനിധികളും യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍മാരുമാണ് ക്ലാസുകള്‍ നയിക്കുക.
ആഗോള സാമ്പത്തിക രംഗത്തെ രൂപപ്പെടുത്തുന്ന കണ്ടെത്തലുകളുടെയും സാങ്കേതിക വിദ്യയുടെയും മുന്‍നിരയില്‍ നില്‍ക്കാനുള്ള യു.എ.ഇയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ പദ്ധതി വെളിവാക്കുന്നതെന്ന് ഇന്‍ഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി മന്ത്രിയും യൂനിവേഴ്‌സിറ്റി ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍ പറഞ്ഞു. നിർമിതബുദ്ധി യു.എ.ഇയുടെ ദേശീയ, സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പദ്ധതിയുടെ ഗുണം എല്ലാ വ്യവസായങ്ങള്‍ക്കും സാമ്പത്തിക മേഖലകള്‍ക്കും ലഭിക്കും. യൂനിവേഴ്‌സിറ്റി പ്രസിഡൻറ് എറിക് സിങ്, യൂനിവേഴ്‌സിറ്റി ഓഫ് ഓക്സ്ഫഡ് പ്രഫ. മൈക്കല്‍ ബ്രാഡി, എം.ഐ.ടി കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ്ആര്ട്ടിഫിഷ്യല് ഇൻറലിജന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡാനിയേല റുസ്, യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രഫസര്‍ മൈക്കല്‍ ജോര്‍ദാന്‍ തുടങ്ങി പ്രമുഖര്‍ പദ്ധതിയുടെ ഭാഗമാവുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.