അബൂദബി: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിയുടെ മുഖത്ത് പൊള്ളലേറ്റ സംഭവത്തില്‍ നഴ്സറി സ്കൂള്‍ ഉടമയും അധ്യാപികയും നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി കോടതി വിധി. 10,000 ദിര്‍ഹം നല്‍കാനാണ് വിധി. സ്കൂള്‍ ഉടമയുടെയും അധ്യാപികയുടെയും അശ്രദ്ധയാണ് പൊള്ളലേല്‍ക്കുന്നതിന് കാരണമായതെന്നാണ് കോടതി കണ്ടെത്തിയത്. മുഖത്ത് ചൂടാക്കിയ വാക്സ് വീണതുമൂലമാണ് കുട്ടിക്കു പൊള്ളലേറ്റത്. അധ്യാപിക വാക്സ് പേസ്റ്റ് അശ്രദ്ധമായി കുട്ടിയുടെ ക്ലാസില്‍ വെച്ചിട്ട് പോയെന്നും ഇതിനെതുടര്‍ന്നാണ് കുട്ടിക്ക് തീവ്രമായ പൊള്ളലേറ്റതെന്നും പിതാവ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്കും കുടുംബത്തിനുമുണ്ടായ പ്രയാസങ്ങള്‍ക്ക് പകരമായി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
പൊള്ളലേറ്റതിനെ തുടര്‍ന്ന് കുട്ടിയെ ചികിത്സിക്കാനും മറ്റുമായി പണം ചെലവഴിക്കേണ്ടി വെന്നന്നും ഇത് സ്കൂള്‍ ഉടമയില്‍നിന്നും ടീച്ചറില്‍നിന്നും ഈടാക്കണമെന്നുമായിരുന്നു പിതാവിെൻറ ആവശ്യം. കുട്ടിക്ക് രണ്ടാം ഡിഗ്രി തീവ്രതയിലുള്ള പൊള്ളലേറ്റിരുന്നതായി കോടതി നിയോഗിച്ച ഫോറന്‍സിക് ഡോക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുറിവ് ചികിത്സിെച്ചന്നും കുട്ടിയുടെ ശരീരത്തില്‍ അടയാളങ്ങള്‍ ശേഷിക്കുന്നില്ലെന്നും സ്ഥിരമായ വൈകല്യം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേസ് ആദ്യം പരിഗണിച്ച അബൂദബി ക്രിമിനല്‍ കോടതി സ്കൂള്‍ ഉടമക്കും അധ്യാപികക്കും15,000 ദിര്‍ഹം വീതം പിഴ വിധിച്ചിരുന്നു. നഷ്ടപരിഹാരം തേടി കുട്ടിയുടെ പിതാവ് സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇരുവരും ചേര്‍ന്ന് 10,000 ദിര്‍ഹം നഷ്ടപരിഹാരവും കുട്ടിയുടെ പിതാവിെൻറ കോടതി ചെലവുകളും നല്കാന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.