അബൂദബി: കോവിഡ് വ്യാപനത്തിനിടയിൽ ഒത്തുചേരലുകൾ, പാർട്ടികൾ എന്നിവ ഉൾപ്പെടെ 1252 നിയമലംഘനങ്ങൾ അബൂദബി പൊലീസ് കണ്ടെത്തി. പൊതു-സ്വകാര്യ ആഘോഷങ്ങൾ, പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഫാമുകളിലോ ഒത്തുകൂടൽ തുടങ്ങിയ നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.
യു.എ.ഇ കാബിനറ്റ് തീരുമാനമനുസരിച്ചുള്ള കോവിഡ് നിയന്ത്രണങ്ങൾ, മുൻകരുതൽ നടപടികൾ, വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങൾ, ചുമതലകൾ എന്നിവ സംബന്ധിച്ച ലംഘനങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
നിയമലംഘനത്തിന് വഴിയൊരുക്കിയവരിൽനിന്ന് 10,000 ദിർഹം പിഴ ഈടാക്കിയപ്പോൾ ഒത്തുചേരലുകളിലും മീറ്റിങ്ങുകളിലും പങ്കെടുത്ത ഓരോരുത്തർക്കും 5000 ദിർഹവും പിഴ ചുമത്തി.നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപെടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.8002626 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കുകയോ 2828 എന്ന നമ്പറിൽ മെസേജ് അയക്കുകയോ aman@adpolice.gov.ae എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ ചെയ്യണമെന്നും പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.