ചങ്ങനാശ്ശേരി സ്വദേശി കോവിഡ്​ ബാധിച്ച്​ ദുബൈയിൽ മരിച്ചു

ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുമ്പാംഗം ഷാജി സക്കറിയ (51) ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു.

ദുബൈയിലുള്ള ജിൻകോ കമ്പനിയിൽ ഇലെക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഷാജി പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. സ്വകാര്യ ആശുപത്രിയിലാണ്​ മരണം സംഭവിച്ചത്, തുടർന്നുള്ള പരിശോധനയിൽ കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

അധികൃതരുടെ അനുമതി ലഭിച്ചാലുടൻ ഇന്ത്യൻ കോൺസുലേറ്റി​​െൻറ മേൽ നോട്ടത്തിൽ യു.എ.ഇ യിലെ കത്തോലിക്കാ സെമിത്തേരിയിൽ അടക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. പുന്നവേലി ഇടത്തിനകം കറിയാച്ചൻ -ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ മിനി തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം. മക്കൾ ജൂവൽ, നെസ്സിൻ എന്നിവർ സ്‌കൂൾ വിദ്യാർത്ഥികളാണ്. സഹോദരങ്ങൾ: ഷാബു, സോണി (ദുബൈ).

Tags:    
News Summary - covid 19 gulf dubai updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.