കോവിഡ്​: കാസർകോട്​ സ്വദേശി അബൂദബിയിൽ മരിച്ചു

ദുബൈ: കാസർകോട്​ സ്വദേശി അബൂദബിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ബേക്കൽ പള്ളിപ്പുഴ സ്വദേശി ഇസ്​ഹാഖ്​ ആണ്​ മരിച്ചത്​. പരേതരായ അബ്ദുൾ റഹിമാൻ സാറ ദമ്പതികളുടെ മകനാണ്​. 

കോവിഡ് ബാധിച്ച് രണ്ടാഴ്ച്ച മുമ്പാണ് ചികിത്സക്കായി റസീൻ ക്യാമ്പിൽ പ്രവേശിപ്പിച്ചത്. ഭാര്യയും മൂന്ന്​ മക്കളുമുണ്ട്​.

അബൂദബി കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും ചേർന്ന്​ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോവിഡ്​ പ്രോ​േട്ടാകോൾ പ്രകാരം ബനിയാസ്​ ഖബർസ്​ഥാനിൽ ഖബറടക്കും.

Tags:    
News Summary - Covid 19 Kasarkode Native Dies at Abu Dhabi -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.