തിരൂർ സ്വദേശി കോവിഡ് ബാധിച്ച് ഷാർജയിൽ മരിച്ചു

ദുബൈ: തിരൂർ ഇരിങ്ങാവൂർ കുറുപ്പിൻപടി സ്വദേശി പരേതനായ പുളിക്കപ്പറമ്പിൽ ഏന്തീൻകുട്ടി മാസ്​റ്ററുടെ മകൻ സൈതലവിക്കുട്ടി ഹാജി(52) ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഷാർജ കെ.എം.സി.സിയുടെയും യു.എ.ഇ സുന്നി സ​െൻററി​​െൻറയും സജീവ പ്രവർത്തകനായിരുന്നു.

കോവിഡ് ബാധയെ തുടർന്ന് ദിവസങ്ങളായി ദുബൈ അൽ ബർഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബൈയിൽ  ഖബറടക്കും. ഭാര്യ: സലീന. മക്കൾ: സൽവ മുഹ്‌സിന(ഒമാൻ), സൈനുദ്ധീൻ, സൈനുൽ ആബിദീൻ, ഫാത്തിമ സഹ്‌റ. മരുമകൻ: മേടമ്മൽ മുഹമ്മദ് സഹീർ(ഒമാൻ). സഹോദരങ്ങൾ: മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്​ദുൽ കരീം, ആസിയ, മൈമൂന, ഖദീജ, പരേതനായ മുഹമ്മദലി ഹാജി.

Tags:    
News Summary - covid 19 uae news updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.