ദുബൈ: പ്രവാസികളായ ഇന്ത്യക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കണം എന്ന ഉദ്ദ േശത്താലാണ് ലോക്ഡൗൺ ഘട്ടത്തിൽ പൗരൻമാരെ നാട്ടിലെത്തിക്കാൻ ശ്രമിക്കാത്തതെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പ വൻ കപൂർ വ്യക്തമാക്കി.
രാജ്യത്തെ ഒാരോ താമസക്കാരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് യു.എ.ഇ സ ർക്കാറും അധികൃതരും നടത്തിവരുന്ന പ്രയത്നങ്ങളിൽ ഇന്ത്യക്ക് പരിപൂർണ വിശ്വാസമുണ്ട്. ഇന്ത്യയിലെ േലാക്ഡൗൺ അവസാനിക്കും വരെ പ്രവാസികളായ ഇന്ത്യക്കാർ അവർ ഇപ്പോഴുള്ള രാജ്യത്ത് തുടരുന്നതാണ് ഏറ്റവും അഭികാമ്യമെന്ന് കരുതുന്നതായും അംബാസഡർ പറഞ്ഞു.
ഇതു സംബന്ധിച്ച് പ്രവാസി കൂട്ടായ്മകൾ മുഖേനെ രാജ്യത്തെ ഇന്ത്യക്കാരെ ബോധവത്കരിച്ചു വരികയാണ്. നിലവിൽ കോവിഡ് നെഗറ്റീവ് ആയ ആളുകൾക്ക് പോലും ഒരു പക്ഷേ നാട്ടിൽ എത്തുേമ്പാൾ പോസിറ്റീവ് ആവാൻ സാധ്യതയുണ്ട്. ഇപ്പോൾ നാട്ടിൽ പോകാൻ അനുവദിക്കാത്തതു വഴി പ്രവാസികളെയും കുടുംബങ്ങളെയും ആരോഗ്യപൂർവം സംരക്ഷിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരൻമാരെ നാം കൈയൊഴിയുന്നു എന്ന മട്ടിലെ പ്രചാരണങ്ങൾ തീർത്തും വാസ്തവവിരുദ്ധമാണ്. ഇന്ത്യൻ തൊഴിലാളികൾ പാർക്കുന്ന ലേബർ ക്യാമ്പുകളിലൊന്നിൽ പോലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തെ ലോക്ഡൗൺ അവസാനിക്കുന്ന മുറക്ക് പ്രവാസികളെ അവരവരുടെ വീടുകളിലേക്കെത്തിക്കാനുള്ള പ്രക്രിയകൾ ആരംഭിക്കും. വിമാന സർവീസുകൾ സാധാരണ ഗതിയിൽ പുനരാരംഭിച്ച ശേഷം ഘട്ടംഘട്ടമായാണ് ഇതു നടപ്പാക്കുക.
കോവിഡിെൻറ വ്യാപനം തടയുവാനുള്ള നിരന്തര പരിശ്രമം രാജ്യത്ത് നടന്നു വരുന്ന ഇൗ ഘട്ടത്തിൽ മറുനാടുകളിൽ നിന്ന് വലിയ ഒരു വിഭാഗം നാട്ടുകാരെ തിരിച്ചെത്തിക്കുന്നത് ആശ്വാസ്യമാവില്ല എന്നാണ് ഇന്ത്യൻ സർക്കാറിെൻറ വിലയിരുത്തൽ. യു.എ.ഇ സർക്കാർ നടത്തി വരുന്ന എല്ലാ പ്രതിരോധ പ്രയത്നങ്ങൾക്കും ഇന്ത്യ ശക്തമായ പിന്തുണ നൽകി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.