അബൂദബി: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള അധികൃതരുടെ ശ്രമങ്ങളെ പരിഹസിക്കുന്നവരെ കാത്തിരിക്കുന്നത് തടവും കനത്ത പിഴയുമെന്ന മുന്നറിയിപ്പുമായി പ്രോസിക്യൂഷന്. ക്വാറൻറീൻ മാനദണ്ഡങ്ങള്‍ അവഗണിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന വിഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. പരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആയവരും അൽഹുസ്ന് പരിശോധന സംവിധാനത്തെയും ഫെഡറല്‍ എമര്‍ജന്‍സി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സിനെയുമൊക്കെ പരിഹസിക്കുന്നവരുടെ കൂടെയുണ്ടെന്ന് പ്രോസിക്യൂഷന് പറയുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ചെയ്തികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതെന്നും അല്ലാത്തപക്ഷം കടുത്ത നടപടികള്‍ക്കു വിധേയരാവേണ്ടിവരുമെന്നും പ്രോസിക്യൂഷന് പ്രസ്താവനയില്‍ വ്യക്തമാക്കി. അഭ്യൂഹ പ്രചാരണം, സൈബര്‍ കുറ്റകൃത്യം എന്നിവ തടയുന്ന 2021ലെ ഫെഡറല്‍ നിയമം 34 പ്രകാരമാണ് ശിക്ഷ നിഷ്കര്‍ഷിച്ചിരിക്കുന്നത്. വ്യായാമത്തിനായല്ലാതെ പൊതുഇടങ്ങളിലും അടച്ചിട്ട ഇടങ്ങളിലും മാസ്ക് ധരിക്കാതിരുന്നാല്‍ 3000 ദിര്‍ഹം പിഴചുമത്തും. കോവിഡ് പോസിറ്റിവായശേഷം ഐസൊലേഷന്‍ ലംഘിച്ചാല്‍ 10,000 ദിര്‍ഹമാണ് പിഴ. വാക്സിനേഷനടക്കം കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്ക് ഒരുലക്ഷം രൂപയോ അതിനു മുകളിലോ പിഴചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.