ദുബൈ: ഞായറാഴ്ച ആരംഭിച്ച യു.എ.ഇ ടൂർ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽനിന്ന് ആൽപെസിൻ ഫിനിക്സ് ടീം പിന്മാറി. ടീം സ്റ്റാഫിൽ ഒരാൾക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബയോബബിൾ കരാർ പ്രകാരം ടീം പിന്മാറിയത്. പോസിറ്റിവായയാളും അദ്ദേഹവമായി സമ്പർക്കമുള്ളവരും ക്വാറൻറീനിലേക്ക് മാറി. ടൂർണെമൻറിൽ പങ്കെടുക്കുന്ന താരങ്ങൾക്കും ജീവനക്കാർക്കും സംഘാടകർ തുടർച്ചയായ പരിശോധന നടത്തുന്നുണ്ട്. ഇതിെൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് യു.എ.ഇ ടൂർ ഇടക്കുവെച്ച് നിർത്തിയിരുന്നു. അതിനാൽ ഇക്കുറി ബയോബബിൾ ഒരുക്കിയാണ് ചാമ്പ്യൻഷിപ് അരങ്ങേറുന്നത്. ദുബൈ, അബൂദബി, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നീ എമിറേറ്റുകളിലൂടെ 1045 കിലോമീറ്ററാണ് യു.എ.ഇ ടൂർ. രണ്ട് സ്റ്റേുജുകളാണ് ഇതുവരെ കഴിഞ്ഞത്. 27ന് സമാപിക്കും. രണ്ടാം സ്റ്റേജ് പിന്നിട്ടപ്പോൾ താദെജ് പോഗാകാർ, ജോവാ അൽമെയ്ദ എന്നിവരാണ് മുന്നിട്ട് നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.