ദുബൈ: ഒമാനിൽനിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് ശനിയാഴ്ച മുതൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന ഉണ്ടാവില്ല.
എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഒമാനടക്കം മൂന്ന് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് ഇളവ്. ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്കും ദുബൈ വിമാനത്താവളത്തിലെ പരിശോധന ആവശ്യമില്ല. നേരത്തെ, ഒമാൻ-യു.എ.ഇ അതിർത്തി തുറന്നിരുന്നു.
പുതിയ നിർദേശവും വന്നതോടെ ഇരുരാജ്യങ്ങളിലേക്കും യാത്രക്കാർക്ക് പഴയ രീതിയിൽതന്നെ സഞ്ചരിക്കാൻ കഴിയും.
ദുബൈയിലെത്തുന്ന സന്ദർശകർക്ക് ജി.ഡി.ആർ.എഫ്.എ അനുമതി ആവശ്യമില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.