ഒമാനിൽനിന്ന് ദുബൈയിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധന വേണ്ട
text_fieldsദുബൈ: ഒമാനിൽനിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് ശനിയാഴ്ച മുതൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന ഉണ്ടാവില്ല.
എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഒമാനടക്കം മൂന്ന് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് ഇളവ്. ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്കും ദുബൈ വിമാനത്താവളത്തിലെ പരിശോധന ആവശ്യമില്ല. നേരത്തെ, ഒമാൻ-യു.എ.ഇ അതിർത്തി തുറന്നിരുന്നു.
പുതിയ നിർദേശവും വന്നതോടെ ഇരുരാജ്യങ്ങളിലേക്കും യാത്രക്കാർക്ക് പഴയ രീതിയിൽതന്നെ സഞ്ചരിക്കാൻ കഴിയും.
ദുബൈയിലെത്തുന്ന സന്ദർശകർക്ക് ജി.ഡി.ആർ.എഫ്.എ അനുമതി ആവശ്യമില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.