ദുബൈ: കോവിഡ് യാത്രാ നിയമങ്ങളിൽ മാറ്റം വരുത്തി ദുബൈ. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങളിൽ കാര്യമായ മാറ്റമില്ല. ചില രാജ്യങ്ങളിലെ യാത്രക്കാരെ നിർബന്ധിത കോവിഡ് പരിശോധനയിൽ നിന്നൊഴിവാക്കിയെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലുള്ളവർക്ക് ഇളവ് നൽകിയിട്ടില്ല. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, അർജൻറീന, ഇറാൻ, ഇറാഖ്, ഇസ്രായേൽ, റഷ്യ, സിറിയ തുടങ്ങി 50ഓളം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും യു.എസിലെ ചില വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം.
റസിഡൻറ്, വിസിറ്റിങ് വിസക്കാർ നാട്ടിൽ നിന്നും യു.എ.ഇയിലെത്തിയ ശേഷവും പരിശോധനക്ക് വിധേയമാകണം. നാട്ടിൽ നിന്ന് 96 മണിക്കൂർ മുമ്പുള്ള പരിശോധന ഫലമാണ് വേണ്ടത്. ഈ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് വിസക്കാർ നാട്ടിൽ നിന്ന് വരുേമ്പാൾ പരിശോധന നടത്തണം. ആവശ്യമെങ്കിൽ ദുബൈയിലെത്തിയ ശേഷവും പരിശോധന നടത്തണം.
അതേസമയം യു.കെ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദുബൈയിലെത്തി പരിശോധിച്ചാൽ മതി. അൽജീരിയ, ആസ്ട്രേലിയ, ബഹ്റൈൻ, ബ്രസീൽ, ചൈന, ഡെൻമാർക്, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, കുവൈത്ത്, സൗദി, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, തുർക്കി, യു.കെ തുടങ്ങി 50ഓളം രാജ്യങ്ങളിൽ നിന്നുള്ള റസിഡൻറ് വിസക്കാർക്ക് ഏതെങ്കിലും ഒരിടത്ത് പരിശോധിച്ചാൽ മതി.ഈ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് വിസക്കാർക്കും പരിശോധന നിർബന്ധമില്ല. എന്നാൽ യു.കെ, ജർമനി എന്നിവിടങ്ങളിൽ നിന്നൊഴികെ എത്തുന്ന സന്ദർശക വിസക്കാർക്ക് നാട്ടിൽ നിന്ന് കോവിഡ് പരിശോധന നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.