ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്​തൂം

കോവിഡ്​ പ്രതിസന്ധി : 'വേഗത്തിൽ വീണ്ടെടുക്കുന്ന രാജ്യം' യു.എ.ഇ ആകുമെന്ന് ശൈഖ്​ മുഹമ്മദ് ബിൻ റാശിദ്

ദുബൈ: കോവിഡ് -19 മഹാമാരിയിൽനിന്ന് ലോകത്ത് അതിവേഗം കരകയറുന്ന രാജ്യമായിരിക്കും യു.എ.ഇ എന്ന് രാജ്യത്തെ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്​തൂം.

ആഗോളതലത്തിൽ ഉറ്റുനോക്കുന്ന സാങ്കേതിക വാരാഘോഷമായ ജൈടെക്സ് എന്ന ആഗോള സാങ്കേതിക ഇവ​േൻറാടെ, 2020 അവസാനിക്കുമ്പോൾ വലിയ വിപ്ലവത്തിനാണ് 2021 സാക്ഷ്യംവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്തവർഷം നമ്മുടെ രാജ്യത്തി​െൻറ അമ്പതാം വാർഷികവും സുവർണജൂബിലി ആഘോഷവർഷവുമാണ്. പതിവിൽനിന്ന്​ വ്യത്യസ്തമായിരിക്കും 2021. ഏറെ മാറ്റങ്ങൾക്കും അത്ഭുതങ്ങൾക്കുമായിരിക്കും വരുംവർഷം സാക്ഷിയാവുന്നത് -ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.