ദു​ബൈ മെ​ട്രോ​യു​ടെ ഉ​ൾ​​ഭാ​ഗ​ത്ത്​ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന ആ​ർ.​ടി.​എ ജീ​വ​ന​ക്കാ​ർ 

കോവിഡ്​ പ്രതിരോധം: ആർ.ടി.എക്ക്​ ഹാർവഡ്​ യൂനിവേഴ്​സിറ്റി പുരസ്​കാരം

ദു​ബൈ: കോ​വി​ഡ്​ കാ​ല​ത്തും സു​ര​ക്ഷി​ത യാ​ത്ര​യൊ​രു​ക്കി​യ ദു​ബൈ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​ക്ക്​ (ആ​ർ.​ടി.​എ) ഹാ​ർ​വ​ഡ്​ ​യൂ​നി​വേ​ഴ്​​സി​റ്റി ബി​സി​ന​സ്​ കൗ​ൺ​സി​ലി​െൻറ പു​ര​സ്​​കാ​രം. ഡ​യ​മ​ണ്ട്​ ലെ​വ​ൽ പു​ര​സ്​​കാ​ര​മാ​ണ്​ ആ​ർ.​ടി.​എ സ്വ​ന്ത​മാ​ക്കി​യ​ത്.

ദു​ബൈ​യെ പ​ഴ​യ​നി​ല​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​ക്കാ​നും ടൂ​റി​സം മേ​ഖ​ല സ​ജീ​വ​മാ​ക്കാ​നും ആ​ർ.​ടി.​എ വ​ഹി​ച്ച പ​ങ്ക്​ വി​ല​യി​രു​ത്തി​യാ​ണ്​ പു​ര​സ്​​കാ​രം. കോ​വി​ഡ്​ കാ​ല​ത്ത്​ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കി​യ​തും ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ച്ച​തും അ​വാ​ർ​ഡ്​ സ​മി​തി പ​രി​ഗ​ണി​ച്ചു. ഗു​ണ​നി​ല​വാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പു​ര​സ്​​കാ​ര​ങ്ങ​ളി​ലൊ​ന്നാ​ണ്​ ഹാ​ർ​വ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി അ​വാ​ർ​ഡ്.

കോ​വി​ഡ്​ മൂ​ലം ലോ​ക്​​ഡൗ​ൺ തു​ട​ങ്ങി​യ 2020 മാ​ർ​ച്ചി​ൽ ആ​ർ.​ടി.​എ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ഓ​രോ സം​ഭ​വ​വി​കാ​സ​വും വി​ല​യി​രു​ത്തി​യ​ത്​ ഈ ​സ​മി​തി​യാ​ണ്.

ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ക എ​ന്ന​തി​നാ​യി​രു​ന്നു പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന ന​ൽ​കി​യ​തെ​ന്ന്​ ആ​ർ.​ടി.​എ കോ​ഓ​പ​റേ​റ്റി​വ്​ ഗ​വേ​ണ​ൻ​സ്​ സി.​ഇ.​ഒ നാ​സി​ർ ബു ​ഷെ​ഹ​ബ്​ പ​റ​ഞ്ഞു. പൊ​തു​ഗ​താ​ഗ​തം നി​ർ​ത്തി​വെ​ക്കാ​തെ സേ​വ​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നാ​യി​രു​ന്നു ശ്ര​മം. ഈ ​ന​യ​ങ്ങ​ൾ വി​ജ​യം ക​ണ്ട​തി​െൻറ തെ​ളി​വാ​ണ്​ പു​ര​സ്​​കാ​രം. ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ളും വെ​ബ്​​സൈ​റ്റും വ​ഴി​യാ​യി​രു​ന്നു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ്​ സു​ര​ക്ഷ​യൊ​രു​ക്കി​യ​തി​ന്​ ക​ഴി​ഞ്ഞ വ​ർ​ഷം നോ​ർ​വീ​ജി​യ​ൻ ഡി.​എ​ൻ.​വി.​ജി.​എ​ല്ലി​െൻറ അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്​​കാ​ര​വും ആ​ർ.​ടി.​എ നേ​ടി​യി​രു​ന്നു.

Tags:    
News Summary - Covid Defense: RTA Harvard University Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.