അബൂദബി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ യു.എ.ഇ ഇടപെടൽ മാതൃകാപരമാണെന്ന് കേരള മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. അബൂദബി ശക്തി തിയറ്റേഴ്‌സ് വനിത വിഭാഗം ആഭിമുഖ്യത്തിൽ 'സ്ത്രീപക്ഷ കേരളം' വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. കോവിഡിൽനിന്ന് മനുഷ്യരാശിയുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ എല്ലാവരും കൈകോർക്കണമെന്നും സർക്കാറും പൊലീസും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അവർ പറഞ്ഞു.
കേരളം സാമൂഹികപുരോഗതിയിൽ രാജ്യത്ത് ഏറെ മുന്നിലാണ്. സ്‌ത്രീ ശാക്തീകരണത്തിലും സ്‌ത്രീസുരക്ഷയിലും സംസ്ഥാനം മുൻനിരയിലുണ്ട്. എന്നാൽ, സ്ത്രീധനത്തിെൻറ പേരിലും സ്‌ത്രീപീഡനത്തെത്തുടർന്നും അടുത്തിടെയുണ്ടായ ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തിെൻറ യശസ്സിന് മങ്ങലേൽപ്പിച്ചുവെന്നും അവർ പറഞ്ഞു.
എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ശശികല മുല്ലശ്ശേരി, മാധ്യമപ്രവർത്തകയും കവയിത്രിയുമായ സോണിയ ഷിനോയ് എന്നിവർ സംസാരിച്ചു. ശക്തി കേന്ദ്ര എക്സിക്യൂട്ടിവ് അംഗം റാണി സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ശക്തി ബാലസംഘം സെക്രട്ടറി അക്ഷര സജീഷ് സ്ത്രീപക്ഷ കേരള പ്രതിജ്ഞചൊല്ലി. ശക്തി വനിത കമ്മിറ്റി അംഗങ്ങളായ സ്മിത ബാബുരാജ് സ്വാഗതവും ലേഖ വിനോദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.