സൗദിയിലേക്ക്​ പോകാനെത്തിയ മലയാളി അജ്​മാനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

ദുബൈ: യു.എ.ഇ വഴി സൗദിയിലേക്ക്​ പോകാൻ എത്തിയ മലയാളി അജ്​മാനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു.പാലക്കാട്​ ഒറ്റപ്പാലം ചുനങ്ങാട്​ മലപ്പുറം കൂരാട്ട്​തൊടിയിൽ മുഹമ്മദ്​ റഫീഖാണ്​ (43) മരിച്ചത്​. ജനുവരി 16ന്​​ യു.എ.ഇ വഴി സൗദിയിലേക്ക്​ പോകാനാണ്​ ഷാർജയിൽ എത്തിയത്​.

എന്നാൽ, യു.എ.ഇ അതിർത്തിയും സൗദി അടച്ചതോടെ യാത്ര മുടങ്ങി. ​അതിർത്തി തുറക്കുന്നതും കാത്ത്​ ഷാർജയിൽ തങ്ങിയ റഫീഖ്​ കോവിഡ്​ പിടിപെട്ടതോടെ യാത്ര ചെയ്യാൻ കഴിയാതായി. അജ്​മാൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം. പിതാവ്​: പരേതനായ അബ്​ദുല്ലക്കുട്ടി. മാതാവ്​: ജമീല. ഭാര്യ: ജമീല. അജ്​മാനിൽ ഖബറടക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.