ദുബൈ: ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽനിന്ന് ദുബൈയിൽ എത്തുന്നവർ ദുബൈ വിമാനത്താവളത്തിലും കോവിഡ് പരിശോധനക്ക് വിധേയരാകണം. നാട്ടിലെ പരിശോധനക്ക് പുറമെയാണിത്. ദുബൈ എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ദുബൈ അൽ മക്തൂം ഇൻറർനാഷനൽ വിമാനത്താവളത്തിലെത്തുന്നവർക്കും ഈ നിബന്ധന ബാധകമാണ്. നിലവിൽ ദുബൈ വിമാനത്താവളത്തിൽ എത്തുന്നവർക്ക് പരിശോധന നടത്തുന്നുണ്ടെങ്കിലും ആഗസ്റ്റ് ഒന്ന് മുതലാണ് ഇത് നിർബന്ധമാക്കുന്നത്. വിദേശരാജ്യങ്ങളിലെ അക്രഡിറ്റഡ് ലാബുകളിൽനിന്ന് കോവിഡ് പരിശോധന ഫലവുമായെത്തുന്നവർക്ക് ദുബൈയിൽ പരിേശാധന വേണ്ടെന്ന് നേരേത്ത അറിയിച്ചിരുന്നു. എന്നാൽ, ആഗസ്റ്റ് ഒന്നു മുതൽ എത്തുന്നവർ ദുബൈ വിമാനത്താവളത്തിലും പി.സി.ആർ ടെസ്റ്റിന് വിധേയരാകണമെന്നാണ് പുതിയ അറിയിപ്പ്.
12 വയസ്സിൽ താഴെയുള്ളവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും ഭിന്നശേഷിക്കാരെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരിശോധനഫലം വരുന്നതുവരെ സ്വയം ഐസൊലേഷനിൽ കഴിയണമെന്നും അധികൃതർ നിർദേശിച്ചു. ഫലം പോസിറ്റിവാണെങ്കിൽ ക്വാറൻറീനിൽ കഴിയണം. യൂറോപ്യൻ യൂനിയൻ, യു.കെ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും കോവിഡ് െനഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 96 മണിക്കൂർ മുമ്പ് പരിശോധിച്ചതിെൻറ ഫലമാണ് ഹാജരാക്കേണ്ടത്.കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവെര വിമാനത്തിൽ പ്രവേശിപ്പിക്കില്ലെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിെൻറ (ജി.ഡി.ആർ.എഫ്.എ) അനുമതി ലഭിച്ചശേഷം ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അവർ അറിയിച്ചു.
വിവിധ എയർലൈൻ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ വിമാനക്കമ്പനികളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലരുടെയും നിബന്ധനകളിൽ വ്യത്യാസമുള്ളതിനാൽ യാത്രക്കാർ വെബ്സൈറ്റുകൾ സന്ദർശിച്ച ശേഷം വേണം യാത്രക്ക് തയാറെടുക്കാൻ. ദുബൈ വഴി ട്രാൻസിറ്റ് വിസയിൽ മറ്റു രാജ്യങ്ങളിേലക്ക് യാത്ര ചെയ്യുന്നവരും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.