ദുബൈ: നാലുമാസത്തെ ഇടവേളക്ക് ശേഷം പഴയ നിലയിലേക്ക് തിരിച്ചുവരികയാണ് യു.എ.ഇ. നിയന്ത്രണങ്ങൾ നീക്കുന്നതിന് ദുബൈ തുടക്കമിട്ടതോടെ വിവിധ എമിറേറ്റുകൾ അത് ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ, തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായവർ പലരും ജോലിക്ക് പോയി തുടങ്ങി. ഭാഗികമായാണെങ്കിലും ഹോട്ടലുകൾ തുറന്നതോടെ നല്ലൊരു ശതമാനം ആളുകൾക്കും ജോലി ലഭിക്കുന്നുണ്ട്.
ക്ലിനിക്കുകൾ തുറന്നതോടെ മറ്റ് അസുഖമുള്ളവർക്ക് ആശ്വാസമായി. രാത്രിയിലെ അണുനശീകരണ സമയത്ത് ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. 12 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. അബൂദബിയിൽ ഒരാഴ്ചത്തേക്ക് സഞ്ചാര വിലക്ക് നിലനിൽക്കുന്നുണ്ട്. ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റിലേക്കുള്ള പൊതുഗതാഗതവും പഴയപടിയിലായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.