അബൂദബി: അബൂദബി വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് പുറപ്പെടുന്ന ഇത്തിഹാദ് എയർവേസ് വിമാന യാത്രക്കാർക്ക് 16 മുതൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.നിലവിൽ സ്വിറ്റ്സർലൻഡ്, യു.കെ തുടങ്ങിയ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലെ യാത്രക്ക് മാത്രമായിരുന്നു കോവിഡ് പരിശോധന ഫലം വേണ്ടിയിരുന്നത്.
എന്നാൽ, ഞായറാഴ്ച മുതൽ അബൂദബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാർക്കും ബോർഡിങ് പാസ് ലഭിക്കണമെങ്കിൽ യാത്രക്കുമുമ്പ് കോവിഡ് 19 രോഗമുക്തരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിദേശത്തുനിന്ന് അബൂദബിയിൽ എത്തുന്ന എല്ലാ യാത്രക്കാരും പരിശോധന ഫലം പരിഗണിക്കാതെ 14 ദിവസം സ്വയം ക്വാറൻറീനിൽ കഴിയണമെന്നതും നിർബന്ധമാക്കി. സർക്കാർ അംഗീകൃത ലബോറട്ടറികളിൽ യാത്രക്ക് 96 മണിക്കൂർ മുമ്പ് നടത്തിയ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്.
ഇന്ത്യ, പാകിസ്താൻ സെക്ടറുകളിൽനിന്നും പുറപ്പെടുന്നവർ ഇത്തിഹാദ് എയർവേസിെൻറ അംഗീകൃത മെഡിക്കൽ സൗകര്യം ഉപയോഗിക്കണം. 12 വയസ്സിൽ താഴെയുള്ള കുട്ടികളെയും ഭിന്നശേഷിക്കാരെയും പി.സി.ആർ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇൻ ബൗണ്ട് വിമാനങ്ങളിലെ യാത്രക്കാർ വിദേശത്തെ ഏതെങ്കിലും അംഗീകൃത ക്ലിനിക്കിൽ പരിശോധന നടത്തുകയും നെഗറ്റിവ് റിപ്പോർട്ട് എയർലൈെൻറ ചെക്ക്-ഇൻ ഡെസ്ക് സ്റ്റാഫിന് നൽകുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.