അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ 'മാനവികതക്ക് സ്‌നേഹാദരം' എന്ന പേരില്‍ കോവിഡ് വാക്‌സിനേഷന്‍ വളന്‍റിയര്‍ സേവനം ചെയ്തവരെ ആദരിച്ചു. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അബൂദബി ഹെല്‍ത്ത് സര്‍വിസും ജി-42 ഹെല്‍ത്ത്‌കെയറും ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മലയാളി വളന്‍റിയര്‍മാരെയാണ് ആദരിച്ചത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിയ 150 കോവിഡ് വാക്‌സിനേഷന്‍ വളന്‍റിയര്‍മാര്‍ ആദരം ഏറ്റുവാങ്ങി. അബൂദബി ഹെല്‍ത്ത് സര്‍വിസ് കോവിഡ് വാക്‌സിനേഷന്‍ ടീം ലീഡര്‍ താമര്‍ ഫവാസ് അല്‍ ഷമീരി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്ല ഖാലിദ് അല്‍ ദാഹിരി (ഷാബിയ പൊലീസ്), ആയിഷ അലി അല്‍ ഷെഹിഹി, അബ്ദുല്‍ ജമാല്‍ (കമ്യൂണിറ്റി പൊലീസ്), ഡോ. ഡാനിഷ് സലിം, യോഗേഷ് പ്രഭു (പ്രസിഡന്‍റ്, ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍റര്‍) ബാവ ഹാജി (പ്രസിഡന്‍റ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍), ടി.എം. സലിം (പ്രസിഡന്‍റ്, അബൂദബി മലയാളി സമാജം), എ.കെ. ബീരാന്‍ കുട്ടി (ലോക കേരള സഭാംഗം), അനൂപ് നമ്പ്യാര്‍ (കോവിഡ് വാക്‌സിനേഷന്‍ വളന്‍റിയര്‍ പ്രതിനിധി), സെന്‍റര്‍ വൈസ് പ്രസിഡന്റ് റോയ് ഐ. വര്‍ഗീസ്, അസി. സ്‌പോര്‍ട്‌സ് സെക്രട്ടറിയും വെല്‍ഫെയര്‍ കോഒഡിനേറ്ററുമായ ടി. ഉബൈദുല്ല എന്നിവർ സംസാരിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ ലൈബ്രേറിയനും മീഡിയ കോഓഡിനേറ്ററുമായ കെ.കെ. ശ്രീവത്സന്‍ കോവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.