ദുബൈ: വിമാനത്താവളത്തിലെ പരിശോധന കടമ്പ പാസായവർക്ക് മാത്രമേ യാത്ര അനുവദിക്കൂവെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പരിശോധനയിൽ രോഗലക്ഷണമുള്ളതായി കണ്ടെത്തിയാൽ യാത്ര അനുവദിക്കില്ലെന്നും എംബസിയുടെ മെഡിക്കൽ പ്രോേട്ടാകോളിൽ പറയുന്നു. എന്നാൽ, ഇങ്ങനെ യാത്ര മുടങ്ങുന്നവരുടെ ടിക്കറ്റ് റീഫണ്ടിങ്ങിെൻറ കാര്യം ഇപ്പോഴും വ്യക്തമല്ല. മാസ്ക്കും ഗ്ലൗസും നിർബന്ധമാണെന്ന് എംബസിയുടെ പ്രോേട്ടാകോളിൽ പറയുന്നുണ്ട്. രണ്ടുവീതം മാസ്ക്കുകളും ഗ്ലൗസുകളും ബാഗിൽ കരുതണം. ചെറിയ ഹാൻഡ് സാനിറ്റൈസറും കരുതണം. നാട്ടിലെത്തിയാൽ സമ്പർക്കവിലക്കിൽ കഴിയാൻ തയാറാണെന്ന് സത്യവാങ്മൂലം നൽകണം. നാട്ടിൽ നിശ്ചയിച്ച അത്രയും ദിവസം സമ്പർക്കവിലക്കിൽ കഴിയണം. നാട്ടിലെ വിമാനത്താവളത്തിലെ പരിശോധനയിൽ ഫലം പോസിറ്റിവാണെന്ന് തെളിഞ്ഞാൽ 14 ദിവസം സർക്കാറിെൻറ നിരീക്ഷണത്തിൽ കഴിയണം. പിന്നീട് 14 ദിവസം വീട്ടിൽ സെൽഫ് ക്വാറൻറീനിൽ കഴിയണം. ഇൗ വിമാനത്തിൽ എത്തിയവരും നിരീക്ഷണത്തിൽ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.