ദുബൈ: കെ.എം.സി.സി 'കോവിഡ്കാല ജീവിതവും സർഗാത്മകതയും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വെബിനാർ ഉദ്ഘാടനം എം.കെ. മുനീർ എം.എൽ.എ നിർവഹിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ സാഹിത്യ, മാധ്യമ, സാംസ്‌കാരിക പ്രവർത്തകർ ചർച്ചയിൽ പങ്കെടുക്കും. ദീപ ചിറയിൽ, എം.സി.എ. നാസർ, ഇ.കെ. ദിനേശൻ, ജലീൽ പട്ടാമ്പി, വെള്ളിയോടൻ, ടി.പി. ചെറൂപ്പ, നിസാർ സയ്ദ്, രാധാകൃഷ്ണൻ മച്ചിങ്ങൽ, കെ.എം. അബ്ബാസ്, കാദർകുട്ടി നടുവണ്ണൂർ, അനൂപ് കീച്ചേരി, അരുൺ പാറാട്ട്, അൻവർ തുടങ്ങിയവർ പങ്കെടുക്കും. ശരീഫ് സാഗർ വിഷയാവതരണം നടത്തും. സി.വി.എം. വാണിമേൽ മോഡറേറ്ററാകും. വെബിനാറിെൻറ പോസ്റ്റർ പ്രകാശനം മുരളി മാസ്റ്റർ മംഗലത്ത് നിർവഹിച്ചു. ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂരിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ദുബൈ കെ.എം.സിസി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ സ്വാഗതവും അമീൻ തിരുവനന്തപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.