അബൂദബി: മുസഫയിലെ അബൂദബി മോഡൽ സ്കൂളിലെ ദീർഘകാല സേവനത്തിനുശേഷം തൃശൂർ മാള കോട്ടമുറി മേനാച്ചേരി മാത്തൻ റീത്ത പ്രവാസ ജീവിതം അവസാനിപ്പിച്ച് ബുധനാഴ്ച വന്ദേ ഭാരത് മിഷൻ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നു. 63ാം വയസ്സിൽ കോവിഡിനെ തോൽപിച്ച വീര്യവുമായാണ് ടീച്ചറുടെ മടക്കം. മാളക്കു സമീപം കോട്ടയ്ക്കൽ സെൻറ് തെേരസാസ് പാരലൽ കോളജിലെ അധ്യാപക ജോലിയിലെ പരിചയവുമായാണ് 1992ൽ പ്രവാസ ജീവിതം ആരംഭിക്കുന്നത്. 1992 ജനുവരി 28ന് ഇന്ത്യൻ മോഡേൺ സയൻസ് സ്കൂളിെൻറ വിസയിലാണ് അബൂദബിയിലെത്തിയത്.
കെ.എം ബ്രദേഴ്സിൽ അക്കൗണ്ടൻറായിരുന്ന ഭർത്താവ് ജോസഫ് മാത്തെൻറ അടുത്തെത്തിയതിെൻറ പിറ്റേന്നുതന്നെ സ്കൂളിൽ ജോലിക്കു കയറി. 2000 ജൂൺ വരെ ഈ ജോലിയിൽ തുടർന്നു. അവിടെ നിന്ന് അബൂദബിയിലെ സെൻറ് ജോസഫ്സ് സൂകൂളിൽ ലീവ് വേക്കൻസിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് അബൂദബി മോഡൽ സ്കൂളിൽ സൂപ്പർവൈസറായി ജോലിയിൽ പ്രവേശിച്ചത്. മുസഫയിൽ മോഡൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചതുമുതൽ സൂപ്പർവൈസറായി ജോലി തുടങ്ങി.
അധ്യാപകരില്ലാത്തപ്പോൾ സ്കൂളിൽ ടീച്ചിങ്ങിനുള്ള അവസരവും പ്രയോജനപ്പെടുത്തി. ബിരുദാനന്തര ബിരുദത്തിനുശേഷം ബി.എഡും കഴിഞ്ഞതിനാൽ അധ്യാപക ജോലിക്കുള്ള അവസരം അപ്രതീക്ഷിതമായി വന്നുചേരുമ്പോഴൊക്കെ അതു പ്രയോജനപ്പെടുത്താനായിരുന്നു ഏറെ ഇഷ്ടം. മൂന്നുമുതൽ ആറുവരെയുള്ള ഡിവിഷനുകളായിരുന്നു സ്കൂളിൽ നിയന്ത്രിച്ചിരുന്നത്. രണ്ടു വർഷം മുമ്പ് അബൂദബിയിലെ സതേൺ ഫ്രൈഡ് ചിക്കൻ ഓഫിസിൽ നിന്ന് ഭർത്താവ് ജോസഫ് മാത്തൻ റിട്ടയറായി. ഇവിടെയുള്ള മകൻ ജോ മാത്തനും കുടുംബവും കാനഡക്കു പോകുന്നതിനാലാണ് ജോസഫും റീത്തയും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
മടക്കയാത്രക്ക് തയാറെടുക്കുന്നതിനിടയിലാണ് റീത്തക്കും 64 കാരനായ ഭർത്താവ് ജോസഫിനും കോവിഡ് പിടികൂടിയത്. ചെറിയ ജലദോഷവും പനിയുമായി ആശുപത്രിയിൽ പോയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് കണ്ടെത്തിയത്. അങ്ങനെ ബാബ് അൽ ഖസർ ഹോട്ടലിൽ 25 ദിവസത്തോളം ക്വാറൻറീനിൽ പരിചരണം. മൂത്ത മകൻ ജോയൽ മാത്തനും കുടുംബവും കാനഡയിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.