ദുബൈ: നിയന്ത്രണങ്ങൾ നീക്കി ഷോപ്പിങ് മാളുകൾ പ്രവർത്തിക്കുമ്പോൾ കർശന നിബന്ധനകളാണ് മാനേജ്മെൻറുകൾക്കു മുന്നിൽ അധികൃതർ വെച്ചിട്ടുള്ളത്. മാളുകൾക്ക് അവയുടെ ശേഷിയുടെ 70 ശതമാനം മാത്രമേ പ്രവർത്തിക്കാവൂ എന്ന് ദുൈബ എക്കണോമി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. രാവിലെ ആറു മുതൽ രാത്രി 10 വരെ മാളുകൾ തുറക്കാമെങ്കിലും സമ്പൂർണ അണുനശീകരണം, പ്രവേശനകവാടത്തിൽ തെർമൽ സ്കാനിങ്, സംശയിക്കുന്നവരെ പാർപ്പിക്കാൻ പ്രത്യേക മുറികൾ എന്നിവ ഒരുക്കണം. ശുചിത്വ പ്രോട്ടോക്കോളുകളിൽ എല്ലാവരും നിർബന്ധിത ഫേസ് മാസ്കുകൾ, രക്ഷാധികാരികൾക്ക് രണ്ടു മീറ്റർ നിർബന്ധിത സാമൂഹിക അകലം എന്നിവ ഉറപ്പാക്കണമെന്ന് നിർദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.