കോവിഡ്​ രോഗികൾ മൂന്ന്​ മാസത്തിനിടെ ഏറ്റവും കുറവ്

ദുബൈ: രാജ്യത്ത്​ ഞായറാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​ കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ്​ നിരക്ക്​. 1410 പേർക്കാണ്​ കഴിഞ്ഞ ദിവസം രോഗം സ്​ഥിരീകരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേയ്​ 21നുശേഷം ആദ്യമായാണ്​ പ്രതിദിന കോവിഡ്​ കേസുകൾ 1500ന്​ താഴേക്കു​ പോകുന്നത്​. ജൂലൈ മാസത്തിൽ ശരാശരി റിപ്പോർട്ട്​ ചെയ്​ത രോഗികളുടെ എണ്ണത്തേക്കാൾ ഈ മാസം കുറവ്​ രേഖപ്പെടുത്തിയത്​ ആശ്വാസം പകരുന്നതാണ്.​

ദീർഘ അവധിദിനങ്ങൾ പിന്നിട്ടാൽ സാധാരണ യു.എ.ഇയിൽ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകാറുണ്ട്​. എന്നാൽ, ഇത്തവണ ഈദുൽ അദ്​ഹ അവധി കഴിഞ്ഞിട്ട്​ ഇത്തരത്തിൽ പ്രതിദിന രോഗികളുടെ എണ്ണം വർധിച്ചിട്ടില്ല. നേര​േത്ത ചെറിയ പെരുന്നാൾ അവധി കഴിഞ്ഞപ്പോൾ കേസുകൾ കൂടിയിരുന്നു. കോവിഡ്​ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയതും വാക്​സിനേഷൻ വർധിപ്പിച്ചതുമാണ്​ രോഗികൾ കുറയാൻ സഹായിച്ചതെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

നിലവിൽ രാജ്യത്ത്​ 72 ശതമാനം പേരും രണ്ട്​ ഡോസ്​ വാക്​സിനും എടുത്തിട്ടുണ്ട്​. ഒരു ഡോസെടുത്തവരുടെ എണ്ണം 80.43 ശതമാനമാണ്​. രാജ്യത്ത്​ പരീക്ഷണങ്ങൾക്കുശേഷം കുട്ടികൾക്കുകൂടി വാക്​സിൻ നൽകാൻ ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Covid patients are the lowest in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.