അബൂദബി: യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരിൽ കോവിഡ് രോഗമുള്ളവരെ കണ്ടെത്താൻ പൊലീസ് നായ്ക്കളെ ഉപയോഗിക്കുന്ന പരീക്ഷണം വിജയകരം. ഗന്ധം തിരിച്ചറിയാനുള്ള നായ്ക്കളുടെ ഘ്രാണശക്തി ഉപയോഗിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. ഇൗ പരീക്ഷണം നടത്തുന്ന ലോകത്തിലെ ആദ്യരാജ്യമാണ് യു.എ.ഇ.
യാത്രക്കാരുടെ കക്ഷത്തിൽനിന്ന് എടുത്ത സാമ്പിളുകളിലെ ഗന്ധം അടിസ്ഥാനമാക്കിയാണ് നായ്ക്കൾ കോവിഡ് നിർണയം നടത്തുന്നത്. ദിവസങ്ങളായുള്ള പഠനങ്ങൾക്കും യോഗങ്ങൾക്കും ശിൽപശാലകൾക്കും ശേഷമാണ് യു.എ.ഇ പ്രായോഗിക മാർഗത്തിേലക്കിറങ്ങിയത്. മറ്റു രാജ്യങ്ങളിലെ വിദഗ്ധരുടെ സഹകരണത്തോടെയാണ് ഇതു നടപ്പാക്കുന്നത്. പൊലീസ് പട്രോളിങ്ങിനും മാളുകൾ, ഇവൻറുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും നായ്ക്കളെ ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.