ലോ​ക​ക​പ്പ്​: പോ​സി​റ്റി​വാ​യാ​ൽ പ​ത്ത്​ ദി​വ​സം ഐ​സൊ​ലേ​ഷ​ൻ

ദു​ബൈ: ട്വ​ൻ​റി 20 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​നി​ടെ കോ​വി​ഡ്​ പോ​സി​റ്റി​വാ​കു​ന്ന താ​ര​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും​ 10​ ദി​വ​സം ഐ​സൊ​ലേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ഐ.​സി.​സി ബ​യോ​സേ​ഫ്​​റ്റി ഹെ​ഡ്​ അ​ല​ക്​​സ്​ മാ​ർ​ഷ​ൽ. ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും ഇ​വ​ർ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. ഇ​വ​രു​മാ​യി അ​ടു​ത്ത്​ ഇ​ട​പ​ഴ​കി​യ​വ​ർ​ക്ക്​ ആ​റ്​ ദി​വ​സ​മാ​ണ്​ ക്വാ​റ​ൻ​റീ​ൻ.

പോ​സി​റ്റി​വാ​യ ആ​ളു​മാ​യി 48 മ​ണി​ക്കൂ​റി​നി​ടെ മാ​സ്​​ക്​ ധ​രി​ക്കാ​തെ 15 മി​നി​റ്റെ​ങ്കി​ലും ഇ​ട​പ​ഴ​കി​യ​വ​രെ​യാ​ണ്​ ​േക്ലാ​സ്​ കോ​ൺ​ടാ​ക്​​ട്​ എ​ന്ന ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. മാ​സ്​​ക്​ ധി​രി​ച്ച​വ​രാ​ണെ​ങ്കി​ൽ 24 മ​ണി​ക്കൂ​റ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന്​ ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വാ​യാ​ൽ പു​റ​ത്തി​റ​ങ്ങാം. പോ​സി​റ്റി​വാ​യ താ​ര​മു​ള്ള ടീ​മു​മാ​യി എ​തി​ർ ടീം ​ക​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ തീ​രു​മാ​നം എ​ടു​ക്കു​ക ബ​യോ സേ​ഫ്​​റ്റി സൈ​ൻ​റി​ഫി​ക്​ അ​ഡ്വൈ​സ​റി ഗ്രൂ​പ്പാ​യി​രി​ക്കും. തു​റ​ന്ന​വേ​ദി​യി​ലെ മ​ത്സ​രം വ​ഴി കോ​വി​ഡ്​ പ​ട​രി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഒ​ളി​മ്പി​ക്​​സി​ലും മ​റ്റും ഇ​ത്​ ക​ണ്ട​താ​ണ്. എ​ങ്കി​ലും, എ​തി​ർ​ടീ​മി​െൻറ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ന്​ ബാ​ധ്യ​ത​യു​ണ്ടാ​യി​രി​ക്കും. ബ​യോ​ബ​ബ്​​ൾ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. അ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. താ​ര​ങ്ങ​ൾ​ക്ക്​ നി​ശ്ചി​ത എ​ണ്ണം കു​ടും​ബാം​ഗ​ങ്ങ​ളെ കൂ​ടെ താ​മ​സി​പ്പി​ക്കാം. അ​വ​രും ​ബ​യോ​ബ​ബ്​​ൾ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ക്ക​ണം. കാ​ണി​ക​ൾ യു.​എ.​ഇ, ഒ​മാ​ൻ ഗ​വ​ൺ​മെൻറു​ക​ളു​ടെ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ളാ​ണ്​ പാ​ലി​ക്കേ​ണ്ട​ത്.

അ​ബൂ​ദ​ബി​യി​ലും ഒ​മാ​നി​ലും വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടി​ല്ല. കാ​ണി​ക​ൾ മാ​സ്​​ക്​ ധ​രി​ക്ക​ണം. കാ​ണി​ക​ളും താ​ര​ങ്ങ​ളും ഇ​ട​പ​ഴ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Covid Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT