ഷാർജ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ''വര്‍ക്ക് ഫ്രം ഹോം'സൗകര്യം അനുവദിച്ച് ഷാര്‍ജ. ഫെബ്രുവരി 14 മുതല്‍ ഇത് നിലവില്‍ വരുമെന്ന് ഷാര്‍ജ ഡിപ്പാർട്മെൻറ് ഓഫ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. ഇതുസംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. എത്ര ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യണമെന്ന് അതത് വകുപ്പുകള്‍ക്ക് തീരുമാനിക്കാം. എല്ലാ ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ ഓഫിസില്‍ പ്രവേശിപ്പിക്കാം. പക്ഷേ, ആകെ ശേഷിയുടെ പകുതി മാത്രമെ ഓഫിസില്‍ നേരിട്ട് ഹാജരാകാന്‍ പാടുള്ളൂ. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ തുടങ്ങിയ എല്ലാ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
പി.സി.ആർ പരിശോധന നിർബന്ധം
ഷാര്‍ജ: സര്‍ക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പി.സി.ആര് പരിശോധന ശക്തമാക്കി. കോവിഡ് നെഗറ്റിവ് പി.സി.ആര് പരിശോധന ഫലമുള്ളവര്‍ക്ക് മാത്രമേ ഷാര്‍ജ പൊലീസിെൻറ കെട്ടിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂവെന്ന് ബുധനാഴ്ച അറിയിച്ചു. പുതിയ നിയമം 11 മുതല്‍ പ്രാബല്യത്തില്‍ വരും. സന്ദര്‍ശനത്തിന് 48 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തിയിരിക്കണം. കോവിഡ് 19 വാക്സിന് രണ്ട് ഡോസുകളും എടുത്തവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. റസ്റ്റാറൻറുകള്‍, കഫേകള്‍, സലൂണുകള്‍ എന്നിവയിലെ വാക്സിനെടുക്കാത്ത ജീവനക്കാര്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പരിശോധനക്ക് വിധേയരാകണമെന്നും അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
റസിഡൻഷ്യൽ പ്രദേശങ്ങളിലെ മൈതാനങ്ങൾ രാത്രി എട്ടിന് അടക്കണം
ദുബൈ: റസിഡൻഷ്യൽ പ്രദേശങ്ങളിലെ മൈതാനങ്ങൾ രാത്രി എട്ടിന് അടക്കണമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാൽ, നഗരത്തിലെ പ്രധാന പാർക്കുകളിലും പോണ്ട് പാർക്കുകളിലും സമയ വ്യത്യാസമുണ്ടായിരിക്കില്ല.
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് റാസല്‍ഖൈമ
റാസല്‍ഖൈമ: കോവിഡ് വ്യാപനത്തിനെതിരെ നടപടികള്‍ കര്ക്കശമാക്കുന്നതിെൻറ ഭാഗമായി മാര്‍ഗനിർദേശങ്ങളുമായി റാക് ആഭ്യന്തരമന്ത്രാലയം. കോവിഡ് മാനദണ്ഡങ്ങള്‍ വ്യക്തികളും സ്ഥാപനങ്ങളും ഗൗരവമായെടുക്കണമെന്ന് റാക് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും പൊലീസ് മേധാവിയുമായ മേജര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി ആവശ്യപ്പെട്ടു. റാക് എമര്‍ജന്‍സി ക്രൈസിസ് ഡിസാസ്റ്റര്‍ ടീമിെൻറ വെര്‍ച്വല്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റാസല്‍ഖൈമയില്‍ വിവിധ മേഖലകളില്‍ അനുവദിച്ച ഇളവുകളില്‍ മാറ്റം വരുത്താനും യോഗം തീരുമാനിച്ചു.
പൊതു ബീച്ചുകളില്‍ 70 ശതമാനം സന്ദര്‍ശകരെ നിജപ്പെടുത്തും. ഷോപ്പിങ് മാളുകളില്‍ 60 ശതമാനം, പബ്ലിക് ട്രാന്‍സ്പോര്‍ട്ട്, സിനിമ ശാലകള്‍, വിനോദ വേദികൾ, ഫിറ്റ്നസ് സെൻറർ, ജിംനേഷ്യം, പൂളുകള്‍, സ്വകാര്യ ബീച്ചുകള്‍ തുടങ്ങിയിടങ്ങളില്‍ 50 ശതമാനം പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക കുടുംബ പരിപാടികളിലും വിവാഹ ചടങ്ങിലും 10 പേരും മരണാന്തര ചടങ്ങുകളില്‍ 20 പേരിലും കൂടുതല്‍ ഒത്തുചേരരുത്.
റസ്റ്റാറൻറുകളിലും കഫറ്റീരിയകളിലും എത്തുന്ന വ്യക്തികളും കുടുംബങ്ങളും രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതില്‍ സ്ഥാപന ഉടമകള്‍ ജാഗ്രത പുലര്‍ത്തണം. പൊതു സ്ഥലങ്ങളില്‍ രണ്ട് മീറ്റര്‍ അകലം, മാസ്ക് ധാരണം തുടങ്ങിയവയില്‍ വിട്ടുവീഴ്ച്ച അരുത്. സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും കോവിഡിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സംവിധാനം ഒരുക്കണം. കോവിഡിനെതിരായ പോരാട്ടത്തില്‍ സമൂഹത്തിെൻറ ഒറ്റക്കെട്ടായ പ്രതിരോധം അനിവാര്യമാണ്. ഈ രംഗത്ത് വ്യാപക പരിശോധന നിരീക്ഷണങ്ങള്‍ കര്‍ശനമാക്കാനും വീഴ്ച്ച വരുത്തുന്നവര്‍ക്ക് ശിക്ഷാ നടപടികള്‍ ഉറപ്പ് വരുത്താനുമാണ് അടിയന്തര ദുരന്തനിവാരണ വകുപ്പ് വെര്‍ച്വല്‍ യോഗത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.