ദുബൈ: യു.എ.ഇയിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും ഉയർന്നു. ബുധനാഴ്ച 3362 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറു പേർകൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 723 ആയി. മൊത്തം രോഗബാധിതരുടെ എണ്ണം 2,39,587ലെത്തി. 2588 പേർക്ക് രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണം 2,13,149 ആയി. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 14 ലക്ഷത്തോളമായി. 25,715 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ വാക്സിനേഷൻ നടപടികൾ ഊർജിതമാക്കുന്നതിനിടെയാണ് രോഗബാധിതരുടെ എണ്ണവും കൂടുന്നത്.
രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 13,64,580 കടന്നിട്ടുണ്ട്. കോവിഡ് വാക്സിൻ ജനിതകമാറ്റം സംഭവിച്ച വൈറസിനും വാക്സിൻ ഫലപ്രദമാണെന്നും യു.എ.ഇ അധികൃതർ വ്യക്തമാക്കി. അബൂദബിയിലെ സ്കൂളുകളിൽ മടങ്ങിയെത്തുന്ന വിദേശ വിദ്യാർഥികൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അഡെക്ക് പുതിയ നിർദേശം നൽകി. എമിറേറ്റിലുടനീളമുള്ള കേന്ദ്രങ്ങളിൽ വെച്ച് സൗജന്യ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യങ്ങളേർപ്പെടുത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രായമായ പൗരന്മാർക്കൊപ്പം ഭിന്നശേഷി വിഭാഗത്തിൽപെട്ടവർ, മാറാരോഗങ്ങളാൽ വലയുന്നവർ, കിടപ്പുരോഗികൾ എന്നിവർക്കും വീടുകളിലെത്തി വാക്സിൻ നൽകുമെന്ന് അബൂദബി ഹെൽത്ത് സർവിസസ് കമ്പനി (സേഹ) അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.