ദുബൈ: 'Your test result is negative...' ഇക്കഴിഞ്ഞ നാളുകളിൽ ഇങ്ങനൊരു മെസേജ് കാണാൻ ഫോണിൽ പരതാത്തവർ കുറവായിരിക്കും. ഒരുപേക്ഷ, ഒരു വർഷത്തിനിടെ ലോകമൊട്ടാകെ ഏറ്റവും കൂടുതലാളുകൾ കാണാൻ കൊതിച്ച സന്ദേശമാണിത്. എസ്.എസ്.എൽ.സി ഫലത്തിന് കാത്തിരിക്കുന്ന വിദ്യാർഥികളേക്കാൾ ആകാംക്ഷയോടും ആശങ്കയോടുമാണ് മുതിർന്നവർപോലും ഒരു 'പരീക്ഷ ഫലത്തിനായി' കാത്തിരുന്നത്. മഹാമാരിയുടെ പിടിയിൽനിന്ന് മോചിതനായെന്ന പെരുമ്പറ മുഴക്കി 'നെഗറ്റിവ്' സന്ദേശം ലഭിക്കുന്നതോടെ നാമെല്ലാം സുരക്ഷിതരായോ. ഇല്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.
കുഞ്ഞൻ വൈറസ് നമ്മുടെ ശരീരത്തെ അത്രമേൽ ഉഴുതുമറിച്ചാണ് കയറിയിറങ്ങിപ്പോയത്. കോവിഡ് മുക്തനായി മാസങ്ങൾ പിന്നിട്ടിട്ടും ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ നിരവധിയാണ്. ക്ഷീണവും ഓർമക്കുറവും ഒറ്റപ്പെടലും നടുവേദനയുമെല്ലാം പലരെയും ഇപ്പോഴും അലട്ടുന്നു. ആരോട് സംശയം ചോദിക്കും എന്നുപോലും അവർക്കറിയില്ല. കോവിഡ് മുക്തരായവരുടെ സംശയങ്ങൾക്ക് മറുപടിയുമായി ലോകാരോഗ്യദിനത്തിൽ പ്രവാസികളുടെ പ്രിയപത്രമായ 'ഗൾഫ് മാധ്യമം' എത്തുന്നു. ആരോഗ്യരംഗത്തെ പ്രമുഖരായ ആസ്റ്റർ ഡി.എം. ഹെൽത്കെയറുമായി ചേർന്ന് നടത്തുന്ന 'ന്യൂ വേൾഡ്, ന്യൂ ഹോപ്' കാമ്പയിനിെൻറ ഭാഗമായി 'കോവിഡ്: രോഗമുക്തർ അറിയാൻ' എന്ന പേരിൽ ഏപ്രിൽ ഏഴിന് വെബിനാർ സംഘടിപ്പിക്കും.
കോവിഡ് മുക്തരായശേഷവും നിരവധി പേർ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ വെബിനാർ സംഘടിപ്പിക്കുന്നത്. ഉപദേശ, നിർദേശങ്ങൾക്കൊപ്പം സംശയങ്ങൾക്ക് മറുപടിയുമായി ആസ്റ്റർ ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർമാർ വെബിനാറിൽ പങ്കെടുക്കും.
ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യാം
നിങ്ങൾ കോവിഡ് ബാധിതനായിരുന്നോ, നെഗറ്റിവായ ശേഷവും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ, നടുവേദനയോ പുറംവേദനയോ പേശിവേദനയോ ഉണ്ടോ, ഉറക്കമില്ലായ്മയും ശ്രദ്ധക്കുറവും ഓർമക്കുറവുമുണ്ടോ, മാനസികമായി ഒറ്റപ്പെടുന്നതായി തോന്നുന്നുണ്ടോ... എങ്കിൽ തീർച്ചയായും കേട്ടിരിക്കണം ഈ വെബിനാർ. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.madhyamam.com/webinar എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് +971 55 521 0987 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.