ദുബൈ: കോവിഡ്-19 സുരക്ഷ നടപടികളും മറ്റ് സാങ്കേതിക ആവശ്യങ്ങളും ഉറപ്പുവരുത്തുന്നതിനായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) 1,011 സ്കൂൾ ബസുകൾ പരിശോധിച്ചു. 111 സ്കൂളുകളിലായി സർവിസ് നടത്തുന്ന ബസുകളാണ് പരിശോധിച്ചത്. സുരക്ഷ മാനദണ്ഡം പാലിക്കാത്ത 56 ബസുകൾ കണ്ടെത്തി.
സാമൂഹിക അകലം പാലിക്കാതെയുള്ള സീറ്റ് ക്രമീകരണം, ആർ.ടി.എ സാങ്കേതിക വ്യവസ്ഥ പാലിക്കാതെ ബസിനകത്തും പുറത്തുമുള്ള ഇൻറീരിയർ ഡിസൈൻ എന്നിവയാണ് കണ്ടെത്തിയത്. വിദ്യാർഥികളെ എടുക്കുന്ന സമയത്തും ഇറക്കുന്ന അവസരത്തിലും ഡ്രൈവർമാർ സ്റ്റോപ്പ് ആം പ്രവർത്തിപ്പിക്കുന്നില്ലെന്നും നിയുക്ത സ്ഥലത്ത് പെർമിറ്റ് പ്രദർശിപ്പിക്കാതെ സർവിസ് നടത്തുന്നതായും ശ്രദ്ധയിൽ പെട്ടതായി ആർ.ടി.എ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.