ദുബൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച പതിനായിരത്തിലേറെ പേർക്ക് ദുബൈ അൽ റാശിദിയ്യ പൊലീസ് സ്റ്റേഷൻ പിഴയും താക്കീതും നൽകി. കഴിഞ്ഞ വർഷം കോവിഡ് വ്യാപന സാഹചര്യത്തിലാണ് ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സഈദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് അറിയിച്ചു.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 3271 പേർക്കും വാഹനങ്ങളിൽ സാമൂഹിക അകലം പാലിക്കാത്ത 2526 പേർക്കും വാഹനങ്ങളിൽ അനുവദിച്ചതിലും കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്തിയ 1559 പേർക്കും അണുനശീകരണ സമയത്ത് പുറത്തിറങ്ങിയ 3276 പേർക്കുമെതിരെയാണ് നടപടിയെടുത്തത്.
സ്വന്തത്തെയും സമൂഹത്തെയും മഹാമാരിയിൽനിന്ന് രക്ഷിക്കുന്നതിന് തുടർന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും അല്ലാത്തപക്ഷം നടപടികളുണ്ടാകുമെന്നും ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.