ദുബൈ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗൾഫിലെ വിജയ ശതമാനം കുറയാൻ കാരണം കോവിഡ്.തുടർപഠനത്തിന് യോഗ്യത നേടാത്ത 17 പേരിൽ 10 പേരും കോവിഡ് മൂലം പരീക്ഷ എഴുതാൻ കഴിയാത്തവരാണ്.
ഏഴ് പേർക്ക് മാത്രമാണ് ഏതെങ്കിലും വിഷയം നഷ്ടമായത്. കോവിഡ് ബാധിച്ചവർക്ക് യു.എ.ഇയിൽ ക്വാറൻറീൻ നിർബന്ധമായതിനാലാണ് 10 കുട്ടികൾക്ക് പരീക്ഷ നഷ്ടമായത്. മറ്റ് കുട്ടികൾക്കൊപ്പം ഇവർക്കും സേ പരീക്ഷയിൽ പങ്കെടുക്കാം. റഗുലർ സ്റ്റുഡൻസ് എന്ന ഗണത്തിൽപെടുത്തി ഇവർക്ക് പരീക്ഷ നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
യു.എ.ഇയിൽ സെൻറർ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇവിടെ സെൻറർ അനുവദിച്ചില്ലെങ്കിൽ മറ്റ് രാജ്യങ്ങളിലെ കുട്ടികൾക്ക് പരീക്ഷയെഴുതാൻ കഴിയില്ല. മലയാളി കുട്ടികൾക്ക് അപേക്ഷ നൽകിയാൽ കേരളത്തിലെ സെൻററുകളിൽ പരീക്ഷയെഴുതാൻ സൗകര്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.