ദുബൈ: കോവിഡ് ബാധിച്ച് യു.എ.ഇയിൽ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ശനിയാഴ്ച 15 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1001 ആയി.കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് ഇതിൽ 150ഓളം മരണങ്ങളുണ്ടായത്. കഴിഞ്ഞ വർഷം ജനുവരി അവസാനം കോവിഡ് റിപ്പോർട്ട് ചെയ്തശേഷം ഇതുവരെ 3.45,605 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതുമായി താരതമ്യം ചെയ്യുേമ്പാൾ മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ഇതിൽ 3,26,780 പേർ രോഗമുക്തരായതോടെ 17,824 പേർ മാത്രമാണ് ചികിത്സയിലുള്ളത്. എന്നാൽ, അടുത്തിടെ മരണസംഖ്യ ഉയർന്നുതുടങ്ങിയതാണ് ഇപ്പോഴത്തെ ആശങ്ക.രണ്ടുമാസം മുമ്പ് വരെ അഞ്ചിൽതാഴെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ ദിവസവും പത്തിലേറെ മരണങ്ങളുണ്ട്. ദിവസവും ശരാശരി ഒന്നര ലക്ഷത്തിലേറെ പരിശോധനകൾ നടത്തുന്നുണ്ട്. മരണസംഖ്യ ഉയർന്നതോടെയാണ് രാജ്യത്ത് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയത്.ഉമ്മുൽ ഖുവൈൻ, ഫുജൈറ ഒഴികെയുള്ള എമിറേറ്റുകളിലെല്ലാം കൂട്ടംകൂടുന്നത് വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.