ദുബൈ: സന്ദർശകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് എക്സ്പോ 2020 ദുബൈയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിൽ വ്യാപിക്കുന്നതും കോവിഡ് കേസുകൾ കൂടുന്നതുമായ സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.
വിശ്വമേളക്കെത്തുന്നവരെ പരിശോധിക്കാനുള്ള പി.സി.ആർ ടെസ്റ്റിങ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുകയും എല്ലാ ദിവസവും സംഘടിപ്പിക്കുന്ന പരേഡ് ഒഴിവാക്കാനും തീരുമാനിച്ചതാണ് പ്രധാന മാറ്റം. എക്സ്പോയിൽ പ്രവർത്തിക്കുന്ന മുഴുവൻ പവലിയനുകളിലെയും ജീവനക്കാരെ സൗജന്യമായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.