ദുബൈ: സൊട്രോവിമാബ് ഉപയോഗിച്ചുള്ള കോവിഡ് ചികിത്സയുടെ രണ്ടാഴ്ചത്തെ പരിശോധനഫലം യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
അബൂദബി ഹെൽത്ത് ഡിപ്പാർട്മെൻറും ദുബൈ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് ജൂൺ 30 മുതൽ ജൂലൈ 13 വരെ നടത്തിയ ചികിത്സയുടെ ഫലമാണ് പുറത്തുവിട്ടത്. ഈ കാലയളവിൽ 6175 രോഗികൾക്കാണ് സൊട്രോവിമാബ് നൽകിയത്. ഇതിൽ 52 ശതമാനം പേരും 50 വയസ്സിന് മുകളിലുള്ളവരോ കാൻസർ, ഹൃദ്രോഗം, പ്രമേഹം ഉൾപ്പെടെയുള്ള രോഗമുള്ളവരോ ആയിരുന്നു. 97 ശതമാനം പേരും 14 ദിവസത്തിനുള്ളിൽ രോഗമുക്തരായി.
ഒരാൾ പോലും മരണപ്പെട്ടില്ല. 99 ശതമാനം പേർക്കും ഐ.സി.യു വാസം വേണ്ടിവന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സൊട്രോവിമാബിന് അംഗീകാരവും ലൈസൻസും നൽകിയ ലോകത്തിലെ ആദ്യ രാജ്യമാണ് യു.എ.ഇ. ആദ്യഘട്ട പരീക്ഷണത്തിന് ശേഷമാണ് രോഗികൾക്ക് നൽകിയത്.
പ്രായപൂർത്തിയായവർ, ഗർഭിണികൾ, 12 വയസ്സിന് മുകളിലുള്ള കുട്ടികൾ എന്നിവരിൽ കോവിഡ് ഗുരുതരമാകുന്നവർക്കാണ് സൊട്രോവിമാബ് നൽകുന്നത്. യു.എസ് ഹെൽത്ത്കെയർ കമ്പനിയായ ജി.എസ്.കെ കണ്ടെത്തിയ മോണോേക്ലാണൽ ആൻറി ബോഡിയാണ് സൊട്രോവിമാബ്. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാൻ പുതിയ ചികിത്സ ഉപകരിക്കും.
മരണവും ഐ.സി.യു വാസവും ഒഴിവാക്കാൻ സഹായിക്കും. കോവിഡിെൻറ വകഭേദങ്ങളെ തടഞ്ഞുനിർത്താനും ഈ മരുന്ന് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ആൻറിബോഡിയാണിത്. ഈ മരുന്ന് ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങുന്നതായി കഴിഞ്ഞദിവസം കമ്പനി അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.