ദുബൈ: കോവിഡ് മുൻകരുതൽ നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ രാജ്യത്ത് നടപടികൾ തുടരുന്നു. അതേസമയം, നിയമലംഘകരുടെ എണ്ണം കുറഞ്ഞുവരുന്നതായി ദുബൈ മുനിസിപ്പാലിറ്റിയും സ്പോർട്സ് കൗൺസിലും സാമ്പത്തികകാര്യ വകുപ്പും അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിലെ കണക്കുകളുമായി താരതമ്യം ചെയ്യുേമ്പാൾ ഈ ആഴ്യിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നര മാസത്തിനിടെ ദുബൈ മുനിസിപ്പാലിറ്റി നടപടിയെടുത്തത് 25 ഹോട്ടലുകൾക്കെതിരെയാണ്. സെപ്റ്റംബറിലാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്. 25 സ്ഥാപനങ്ങൾ അടക്കുകയും പിഴയിടുകയും ചെയ്തു. 1579 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു.റസ്റ്റാറൻറ്, കഫറ്റീരിയ, ഭക്ഷണം വിതരണം ചെയ്യുന്ന കഫേ, ഗ്രോസറി, സൂപ്പർമാർക്കറ്റ്, ബേക്കറി, ഭക്ഷണ ഡെലിവറി വാഹനങ്ങൾ എന്നിവയിലാണ് പരിശോധന നടത്തിയത്. 10,141 സ്ഥാപനങ്ങൾ സന്ദർശിച്ചു.
8404 സ്ഥാപനങ്ങളും മുൻകരുതൽ നിർദേശം പാലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. അംഗീകൃതമല്ലാത്ത അണുനശീകരണ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ഗ്ലൗസും മാസ്ക്കും ധരിക്കാതെ ഭക്ഷണമുണ്ടാക്കുന്നതും ശ്രദ്ധയിൽപെട്ടു. ചൂണ്ടിക്കാണിക്കപ്പെട്ട തെറ്റുകൾ തിരുത്തിയതായി ബോധ്യപ്പെട്ടാൽ അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ വീണ്ടും തുറക്കാൻ അനുമതി നൽകും.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്ഥാപനങ്ങൾ കൂടുതൽ മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് ഫുഡ് ഇൻസ്പെക്ഷൻ വിഭാഗം മേധാവി സുൽത്താൻ അൽ താഹിർ പറഞ്ഞു. ദുബൈ മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ സന്ദർശനങ്ങളുടെയും ബോധവത്കരണത്തിെൻറയും ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ: കോവിഡ് നിർദേശങ്ങൾ പാലിക്കാത്ത ഒമ്പതു സ്ഥാപനങ്ങൾക്ക് ദുബൈ സ്പോർട്സ് കൗൺസിലും ദുബൈ ഇക്കോണമിയും പിഴയിട്ടു.നാലെണ്ണത്തിന് താക്കീത് നൽകി. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമാണ് നടപടി. പരിശോധന തുടങ്ങിയശേഷം നിയമലംഘകരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ നിർദേശങ്ങൾ പാലിച്ച് സ്ഥാപനങ്ങൾക്ക് ധൈര്യമായി മുന്നോട്ടുപോകാം.
സന്ദർശകർ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ കാണാവുന്നവിധം പ്രദർശിപ്പിക്കണം. സന്ദർശകരുടെ പേരും ഫോൺ നമ്പറും സന്ദർശിച്ച തീയതിയും രേഖപ്പെടുത്തണമെന്നും ആവശ്യമെങ്കിൽ അധികൃതർക്ക് കൈമാറണമെന്നും അധികൃതർ നിർദേശം നൽകി.
ദുബൈ: ദുബൈ സാമ്പത്തികകാര്യ വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയിൽ നിർദേശലംഘനങ്ങളൊന്നും കണ്ടെത്താനായില്ല. ഇത് നല്ല സൂചനയാണെന്നും ബോധവത്കരണങ്ങളുടെ ഫലമായാണ് നിയമലംഘകരുടെ എണ്ണം കുറഞ്ഞതെന്നും അധികൃതർ സൂചിപ്പിച്ചു.
മഹാമാരിയെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടായതിെൻറ തെളിവാണിത്. ശനിയാഴ്ച 454 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. എല്ലാ സ്ഥാപനങ്ങളും നിർദേശങ്ങൾ പാലിച്ചിരുന്നതായും അധികൃതർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.