റാസല്‍ഖൈമ: കോവിഡ് രോഗിയിലെ അണുബാധയുടെ സങ്കീര്‍ണതകള്‍ക്ക് ആശ്വാസം നല്കാന് ഉതകുന്ന പുതിയ ആൻറിബോഡി ചികിത്സ അവതരിപ്പിച്ച് റാക് ഹോസ്പിറ്റല്‍. കോവിഡ് ബാധിതരായ 65ഉം അതില്‍ കൂടുതല്‍ പ്രായമുള്ളവരിലും അമിതവണ്ണം, വൃക്കരോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മർദം, ഹൃദ്രോഗം, ആസ്ത്മ പോലെ വിട്ടുമാറാത്ത രോഗാവസ്ഥയിലുള്ളവരിലും മാത്രമാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകരിച്ച ബാംലനിവിമബ് ഇൻജക്ഷന് ഉപയോഗിക്കുക. കോവിഡ് 19നെതിരായ സിന്തറ്റിക് ആൻറിബോഡി ചികിത്സയാണിതെന്ന് റാക് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. ജീന്‍മാര്‍ക്ക് ഗൗര്‍ അഭിപ്രായപ്പെട്ടു.
യു.എ.ഇ ആരോഗ്യ മന്ത്രാലയം ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. രോഗം ഭേദമായ രോഗികളുടെ ആൻറിബോഡികള്‍ക്ക് സമാനമായ ആൻറിബോഡികള്‍ ഈ മരുന്നില്‍ അടങ്ങിയിട്ടുണ്ട്. ഇതുവഴി വൈറസിനോട് പൊടുന്നനെ പ്രതികരിക്കാനും രോഗം മൂർച്ഛിക്കുന്നത് ഒഴിവാക്കാനും കഴിയും. ഇത് എല്ലാവര്‍ക്കുമുള്ളതല്ലെന്നും ആരോഗ്യ വിദഗ്ധര്‍ കോവിഡ് രോഗിയുടെ അവസ്ഥ പരിശോധിച്ചശേഷം മാത്രമേ ബാംലനിവിമബ് ഇൻജക്ഷന് വിധേയമാക്കൂവെന്നും ഡോ. ജീന്‍മാര്‍ക്ക് വ്യക്തമാക്കി.
മഹാമാരിയുടെ തുടക്കം മുതല്‍ റാക് ഹോസ്പിറ്റല്‍ ഇതിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടെന്ന് എക്സി. ഡയറക്ടര്‍ ഡോ. റാസ സിദ്ദീഖി പറഞ്ഞു. സമൂഹത്തിന് മികച്ച പരിചരണം നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണക്കുന്ന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉദാഹരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.