പാഠപുസ്തകങ്ങളിലെ വിജ്ഞാനത്തിനൊപ്പം നാടിെൻറ സാമൂഹിക-രാഷ്ട്രീയ മേഖലകളെക്കുറിച്ച അവബോധവും വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുകയാണ് പ്രവാസ ലോകത്തെ വിദ്യാലയങ്ങള്‍. മഹാമാരിയോടനുബന്ധിച്ച് അടച്ചിട്ട വിദ്യാലയങ്ങളില്‍ വീണ്ടും വിദ്യാര്‍ഥികള്‍ എത്തിത്തുടങ്ങിയതോടെ റാസൽഖൈമയിലെ പല സ്കൂളുകളിലെയും സ്റ്റുഡൻറ്സ് യൂനിയനുകളും സജീവമായി.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ സമ്പൂര്‍ണമായി ആവിഷ്കരിച്ചാണ് റാസല്‍ഖൈ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ പാര്‍ലമെൻറ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. പത്രിക സമര്‍പ്പണം, പിന്‍വലിക്കല്‍, സൂക്ഷ്മ പരിശോധന, തെരഞ്ഞെടുപ്പ് പ്രചാരണം, കലാശക്കൊട്ട് തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്ന് രഹസ്യ ബാലറ്റിലൂടെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
കോവിഡ് പ്രതിസന്ധി മൂലം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനെയാണ് പ്രചാരണത്തിനായി വിദ്യാര്‍ഥികള്‍ പ്രധാനമായും ഉപയോഗിച്ചത്. ഇന്ത്യൻ ഭരണഘടന തത്വങ്ങളും ജനാധിപത്യ സംവിധാനവും തെരഞ്ഞെടുപ്പ് പ്രക്രിയയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ് സ്കൂള്‍ അസംബ്ളി തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യപ്രതിജ്ഞയും നടന്നു.
നിശ്ചിത ദിവസങ്ങളില്‍ 'സ്കൂള്‍ പാര്‍ലമെൻറ്' ചേരും. വാശിയേറിയ തെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കൊടുവില്‍ പ്രസിഡൻറായി നൈനാന് അജു ഫിലിപ്പ്, പ്രധാനമന്ത്രിയായി അലിഷ്ബാ നവീദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അനറ്റ് ആൻറണി (സ്പീക്കര്‍), നോയല്‍ നിജില്‍ (എഡിറ്റര്‍), ജോഷ്വാ തോമസ് (പരിസ്ഥിതി മന്ത്രി), റിദ രാജു (ആരോഗ്യ വകുപ്പ് മന്ത്രി), അവൈദ് ബ്രിന്നര്‍ ഷിമ (കായിക മന്ത്രി), കൃഷ്ണ സ്വരൂപ് (കള്‍ച്ചര്‍ ആൻറ് ഹാപ്പിനസ് മന്ത്രി) എന്നിവരുമാണ് സ്കോളേഴ്സ് സ്കൂള്‍ പാര്‍ലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.