അബൂദബി: ഭവന നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 300 കോടി ഡോളര്‍ (24,000 കോടിയിലേറെ രൂപ) ചെലവഴിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ക്രെഡായ്). വന്‍ നിക്ഷേപം നടത്തുന്നതോടെ കെട്ടിട നിര്‍മാണം ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാവുമെന്നും ഇതിനുള്ള ധനസഹായം എച്ച്.ഡി.എഫ്.സി കാപിറ്റല്‍ നല്‍കുമെന്നും ക്രെഡായ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 5,000 മുതല്‍ 10,000 കോടി രൂപ വരെ മെട്രോ നഗരങ്ങളല്ലാത്ത ടീര്‍-2, ടീര്‍-3 മേഖലകളുടെ വികസനത്തിനായി നീക്കിവെക്കുമെന്ന് ക്രെഡായ് പ്രസിഡന്റ് ഹര്‍ഷ് വര്ധന് പട്ടോഡിയ പറഞ്ഞു.
13,000 അംഗങ്ങള്‍ പങ്കെടുക്കുന്ന ക്രെഡായുടെ ത്രിദിന വാര്‍ഷിക സമ്മേളനത്തിലാണ് (നാറ്റ്കോണ്‍ 2022) വന്‍ തുക നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി കെട്ടിട നിര്‍മാണ രംഗത്ത് 2050ഓടെ കാര്‍ബണ്‍ പുറന്തള്ളുന്നത് പൂര്‍ണമായും ഒഴിവാക്കാനാണ് പദ്ധതി.
2030 ആകുമ്പോഴേക്കും കാര്‍ബണ്‍ ബഹിര്‍ഗമനം 25 ശതമാനം കുറക്കും. 500 കോടി രൂപ നിക്ഷേപിച്ച് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ഭവനങ്ങള്‍ നിര്‍മിക്കും. മെറ്റാവേഴ്സിലെ സന്നിധ്യത്തിനായി ക്രെഡായ് വേഴ്സ് എന്ന പേരില്‍ നവീന പദ്ധതിയും ആരംഭിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ബൊമന്‍ ഇറാനി പറഞ്ഞു. കോവിഡിനു ശേഷം റിയല്‍ എസ്റ്റേറ്റ് മേഖല മികച്ച തിരിച്ചുവരവാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ചെയര്മാന് സതീഷ് മഗര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ അപൂര്‍വ രഞ്ജന്‍ ശര്‍മ, രാജേഷ് പ്രജാപതി, വിശേഷ് ഖാത്രി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.