ദുബൈ: അൽ ദൈദ് ക്രിക്കറ്റ് വില്ലേജിലെ ദി പവിലിയൻ ഗ്രൗണ്ടിൽ നടന്ന ഒന്നാം സീസൺ ദുബൈ പാടലടുക്ക ക്രിക്കറ്റ് പ്രീമിയർ ലീഗിൽ നൈറ്റ് കിങ്സ് ദുബൈ ജേതാക്കളായി.
ഫൈനലിൽ എ.ആർ സ്പോർട്ടിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. ക്രിക്കറ്റ് ലീഗ് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ഷംസു മാസ്റ്റർ സ്വാഗതം പറഞ്ഞു. മുക്താർ അൽ ഹമാവി മൗറീഷ്യസ്, വാഹിദ് മൗറീഷ്യസ്, മൊയ്ദീൻ കണ്ണൂർ, മുനീർ ഉറുമി, ഹമീദ് എം.എസ് ഗോളിയഡ്ക, ബഷീർ കണ്ണൂർ, മുനീർ ബേരിക്കെ, പുത്തിഗെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് എം.എച്ച് പള്ളം തുടങ്ങിയവർ ആശംസകൾ നേർന്നു. സലാം പാടലടുക്ക, ടി.എം. മുഹമ്മദ് കുഞ്ഞി പാടലടുക്ക, സലാം ബാപ്പാലിപ്പൊനം, ബി.കെ. നൗഷാദ് പാടലടുക്ക, ഷഫീഖ് പാടലടുക്ക എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ഷമീം ചെമ്മു, ഇർഫാൻ, ഇർഷാദ് അർഷദി, രിഫായി, ഉനൈസ്, സിനാൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.