ക്രിസ്റ്റ്യാനോ റൊണാൾഡോ നാളെ ദുബൈ എക്സ്​പോയിൽ

ദുബൈ: ​മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പോർച്ചുഗൽ​ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വെള്ളിയാഴ്ച ദുബൈ എക്സ്​പോ 2020യിൽ എത്തും. അൽവസ്​ൽ പ്ലാസയിൽ ഉച്ചക്ക്​ മൂന്നിനാണ്​ താരം എത്തുന്നത്​. ലയണൽ മെസ്സി എക്സ്​പോ സന്ദർശിച്ചതിന്​ പിന്നാലെയാണ്​ ക്രിസ്റ്റ്യാനോയുടെയും വരവ്​.

ദിവസങ്ങളായി ക്രിസ്റ്റ്യാനോയും കുടുംബവും ദുബൈയിലുണ്ട്​. ബീച്ചുകളിൽ കുടുംബത്തോടൊപ്പം ഉല്ലസിക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നു.

ക്രിസ്റ്റ്യോനോക്ക്​ പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ മറ്റ്​ താരങ്ങളും ദുബൈയിലെത്തിയിട്ടുണ്ട്​. ടീമിന്‍റെ വിന്‍റർ ക്യാമ്പ്​ ഇവിടെ നടക്കുന്നുണ്ട്​.

ഇവർക്ക്​ പുറമെ ആഴ്​സനൽ ഉൾപ്പെടെ 16 ഫുട്​ബാൾ ടീമുകൾ ദുബൈയിൽ ഈ മാസം പരിശീലനം നടത്തുന്നുണ്ട്​. ക്രിസ്റ്റ്യാനോ ഏതൊക്കെ പവലിയൻ സന്ദർശിക്കും എന്ന കാര്യം അധികൃതർ വ്യക്​തമാക്കിയിട്ടില്ല.

Tags:    
News Summary - Cristiano Ronaldo at the Dubai Expo tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.