ക്രൂ​സ്​ സീ​സ​ൺ; ദു​ബൈ​യി​ൽ ആ​ദ്യ ക​പ്പ​ലെ​ത്തി

ദു​ബൈ: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ക്രൂ​സ്​ ക​പ്പ​ലു​ക​ൾ ദു​ബൈ തു​റ​മു​ഖ​ത്ത്​ വൈ​കാ​തെ എ​ത്തി​ത്തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച സീ​സ​ണി​ലെ ആ​ദ്യ ക​പ്പ​ൽ മെ​യി​ൻ ഷി​ഫ്​-2 മി​ന റാ​ശി​ദി​ലെ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ക്രൂ​സ്​ ടെ​ർ​മി​ന​ലി​ൽ എ​ത്തി​ച്ചേ​ർ​ന്നു. വ​രും ആ​ഴ്ച​ക​ളി​ൽ 150ഓ​ളം ക​പ്പ​ലു​ക​ൾ എ​മി​റേ​റ്റി​ലെ ര​ണ്ട്​ തു​റ​മു​ഖ​ങ്ങ​ളി​ലാ​യി ന​ങ്കൂ​ര​മി​ടും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ വ​ലി​യ വ​ള​ർ​ച്ച​യാ​ണ്​ ഈ ​വ​ർ​ഷം ഈ ​മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. മി​ന റാ​ശി​ദി​ലും ദു​ബൈ ഹാ​ർ​ബ​റി​ലു​മാ​യാ​ണ്​ ക​പ്പ​ലു​ക​ളെ​ത്തു​ക.

പ്ര​ധാ​ന ക്രൂ​സ് ക​പ്പ​ൽ ക​മ്പ​നി​ക​ളാ​യ എം.​എ​സ്‌​സി ക്രൂ​സ്, ടി.​യു.​ഐ ക്രൂ​സ്, എ​യ്‌​ഡ ക്രൂ​സ്, കോ​സ്റ്റ ക്രൂ​സ്, പൊ​ന​ന്റ് ക്രൂ​സ് എ​ന്നി​വ ദു​ബൈ​യി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തും. ഇ​തി​ന്​ പു​റ​മെ, കു​നാ​ർ​ഡ്, പി ​ആ​ൻ​ഡ് ഒ ​ക്രൂ​സ​സ്, പ്രി​ൻ​സ​സ് ക്രൂ​സ്, റോ​യ​ൽ ക​രീ​ബി​യ​ൻ ക്രൂ​സ്, സെ​ലി​ബ്രി​റ്റി, കോ​ർ​ഡെ​ലി​യ ക്രൂ​സ്​ എ​ന്നി​വ എ​മി​റേ​റ്റ് വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക്രൂ​സ് മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നും വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​യ​താ​യി ദു​ബൈ ഹാ​ർ​ബ​റി​ന്റെ ഉ​ട​മ​യും ക്യൂ​റേ​റ്റ​റു​മാ​യ ഷ​മാ​ൽ ഹോ​ൾ​ഡി​ങി​ലെ ചീ​ഫ് പോ​ർ​ട്ട്‌​ഫോ​ളി​യോ മാ​നേ​ജ്‌​മെ​ന്റ് ഓ​ഫീ​സ​ർ അ​ബ്ദു​ല്ല ബി​ൻ ഹ​ബ്‌​തൂ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മൂ​ന്നു ല​ക്ഷം യാ​ത്ര​ക്കാ​രെ​ത്തി. മു​ൻ സീ​സ​ണേ​ക്കാ​ൾ 40ശ​ത​മാ​നം വ​ള​ർ​ച്ച​യാ​യി​രു​ന്നു ഇ​ത്.​കൂ​ടു​ത​ൽ പ്ര​മു​ഖ ക​മ്പ​നി​ക​ൾ സ​ർ​വീ​സി​ന്​ സ​ന്ന​ദ്ധ​മാ​യ​തോ​ടെ വ​രും മാ​സ​ങ്ങ​ളി​ൽ വ​ലി​യ വ​ള​ർ​ച്ച​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2023-2024 സീ​സ​ണി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മി​ന റാ​ശി​ദി​ന്റെ ഉ​ട​മ​സ്ഥ​ത​രാ​യ ഡി.​പി വേ​ൾ​ഡി​ന്റെ ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ്​ ഓ​ഫീ​സ​ർ ഹം​സ മു​സ്ത​ഫ​യും പ​റ​ഞ്ഞു. 2022-2023 നെ ​അ​പേ​ക്ഷി​ച്ച് 28 ശ​ത​മാ​നം കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ടി​ച്ചേ​ർ​ത്തു. മി​ന റാ​ശി​ദി​ന് ഒ​രേ​സ​മ​യം ഏ​ഴ് മെ​ഗാ ക്രൂ​സ് ക​പ്പ​ലു​ക​ളെ​യും 25,000 യാ​ത്ര​ക്കാ​രെ​യും കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യും.

Tags:    
News Summary - Cruise-Season-The-First-Ship-Arrived-Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.