ദുബൈ: സുസ്ഥിരത, കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധത (സി.എസ്.ആർ), കമ്യൂണിറ്റി ഉദ്യമങ്ങള്‍ എന്നിവയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് മൂന്ന് പുരസ്കാരങ്ങൾ. ദുബൈ ചേംബർ ഓഫ് കോമേഴ്സ്, അറേബ്യ സി.എസ്.ആർ എന്നിവയുടെ പുരസ്കാരങ്ങളാണ് ആസ്റ്റർ സ്വന്തമാക്കിയത്.
ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 'അഡ്വാന്‍സ്ഡ് സി.എസ്.ആർ ലേബല്‍ ഫോര്‍ 2022' പുരസ്കാരമാണ് ആസ്റ്റർ നേടിയത്. ജോലിസ്ഥലം, മാര്‍ക്കറ്റ്പ്ലേസ്, കമ്യൂണിറ്റി, എന്‍വയണ്‍മെന്റ് എന്നീ നാല് മേഖലകളാണ് പരിഗണിച്ചത്. നാലാം തവണയാണ് ദുബൈ ചേംബര്‍ ഓഫ് കോമേഴ്സ് അംഗീകാരം ആസ്റ്ററിനെ തേടിയെത്തുന്നത്.
ആരോഗ്യ സംരക്ഷണം, പങ്കാളിത്തവും സഹകരണവും വിഭാഗങ്ങളിലാണ് അറേബ്യ സി.എസ്.ആർ അവാർഡുകൾ ആസ്റ്റർ നേടിയത്. റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ ഡിപ്പാർട്മെന്റ് ചെയര്‍മാനും റാസല്‍ഖൈമ സര്‍ക്കാറിന്റെ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവുമായ എന്‍ജിനീയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലും സാന്നിധ്യത്തിലുമാണ് അവാര്‍ഡ് ദാനം സംഘടിപ്പിക്കപ്പെട്ടത്.
സുസ്ഥിരതക്കും സി.എസ്.ആർ പ്രവർത്തനങ്ങൾക്കും എപ്പോഴും പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് ആസ്റ്ററെന്ന് സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.