ദുബൈ: ഇലക്ട്രോണിക് പേമെന്റുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. ഡെബിറ്റ്/െക്രഡിറ്റ് കാർഡുകൾ പുനർനിർമിക്കുകയോ കമ്പ്യൂട്ടർ പ്രോഗ്രാമുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് വ്യാജരേഖ ചമച്ച് ഇ-പേയ്മെന്റ് നടത്തുകയോ ചെയ്താൽ തടവ് ശിക്ഷയോടൊപ്പം 500,000 ദിർഹത്തിൽ കുറയാത്തതും 20 ലക്ഷം ദിർഹത്തിൽ കൂടാത്തതും അല്ലെങ്കിൽ രണ്ട് പിഴകളിൽ ഒന്നോ ലഭിക്കും. വ്യാജ ഇലക്ട്രോണിക് പേമെന്റ് കണ്ടെത്തിയാൽ 2021ലെ ഫെഡറൽ നിയമപ്രകാരം ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്നും ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ലിലൂടെ മുന്നറിയിപ്പു നൽകി.
ഫെഡറൽ സംവിധാനങ്ങൾ, പ്രാദേശിക സർക്കാറുകൾ, പബ്ലിക് അതോറിറ്റി, അംഗീകൃത സംഘടനകൾ എന്നിവയുടെ ഇലക്ട്രോണിക് രേഖകളുടെ വ്യാജ പകർപ്പ് നിർമിച്ചാൽ ഒന്നര ലക്ഷം മുതൽ ഏഴര ലക്ഷംവരെ പിഴയും തടവും ലഭിക്കും. മുകളിൽ പരാമർശിച്ചതല്ലാത്ത മറ്റേതെങ്കിലും സ്ഥാപനങ്ങളുടെ വ്യാജ രേഖകൾ നിർമിച്ചാൽ ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം ദിർഹംവരെ പിഴയും തടവുമാണ് ശിക്ഷ. സർക്കാർ സ്ഥാപനങ്ങളുടെ വിവര സാങ്കേതിക സംവിധാനങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ചാൽ 2021ലെ ഫെഡറൽ നിയമപ്രകാരം താൽക്കാലിക തടവും രണ്ടു ലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയുമായിരിക്കും ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.