എജു കഫേയിൽ അറിയാം, സൈബർ സാധ്യതകളും വെല്ലുവിളികളും

ദുബൈ: സൈബർ രംഗത്ത്​ ഒരോനിമിഷവും പുതിയ സാധ്യതകളും അപകടങ്ങളും പ്രത്യക്ഷപ്പെടുകയാണ്​. ഏതാണ്​ ശരിയെന്നും എന്താണ്​ കെണിയെന്നും പലപ്പോഴും തിരിച്ചറിയാൻ പ്രയാസം.

അതിനാൽതന്നെ ഇന്ന്​ സൈബർസുരക്ഷ ലോകം ഏറ്റവും സജീവമായി ചർച്ചചെയ്യുന്ന വിഷയമാണ്​​. പഠനവും പാഠ്യേതര പ്രവർത്തനങ്ങളും അടക്കം വെർച്വൽ ലോകത്തേക്ക്​ മാറിയ സാഹചര്യത്തിൽ പുതുതലമുറ കൂടുതൽ 'സ്മാർട്ടാ'യിത്തീർന്നിട്ടുണ്ട്​. ഈ സാഹചര്യത്തിൽ സൈബർ രംഗത്ത്​ നിലനിൽക്കുന്ന നിരവധിയായ അപകടങ്ങൾ ഉയർത്തുന്ന ഭീഷണി ചെറുതല്ല.

സാമൂഹികവും സാമ്പത്തികവും മാനസികവുമായ നിരവധി പ്രത്യാഘാതങ്ങൾ ഓരോ വ്യക്തിയിലും സൃഷ്ടിക്കാൻ പുത്തൻ ഡിജിറ്റൽ മാധ്യമ ഇടപെടലുകൾ കാരണമാകുന്നുണ്ടെന്ന്​ ലോകോത്തര പഠനങ്ങൾ വിലയിരുത്തുന്നു​. രക്ഷാകർത്താക്കളും വിദ്യാർഥികളും അധ്യാപകരും ശരിയായി മനസ്സിലാക്കിട്ടില്ലാത്ത പുതുസാ​ങ്കേതികവിദ്യയുടെ അപകടങ്ങളിൽ അകപ്പെടുന്നവർ അനവധിയാണ്​. അതിനാൽ സൈബർ രംഗത്തെ കുറിച്ച്​ ശരിയായ ബോധവത്​കരണവും അറിവും അനിവാര്യമാണ്​.വിദ്യാഭ്യാസ രംഗത്തെ ഏറ്റവും നൂതനമായ സംവാദങ്ങൾ അനുവാചകരിലേക്ക്​ എത്തിക്കുന്ന വിദ്യാഭ്യാസ-കരിയർ മേളയായ 'എജു കഫേ', ഈ സാഹചര്യം പരിഗണിച്ച്​ ഓൺലൈൻ രംഗത്തെ സാധ്യതകളെയും അപകടങ്ങളെയും കുറിച്ച്​ പ്രത്യേക സെഷൻ തന്നെ ഒരുക്കുകയാണ്​. ​

ഇന്ത്യയിലെ ആദ്യ വനിതാ സൈബർ ക്രൈം വിദഗ്​ധയായ ഡോ. പട്ടത്തിൽ ധന്യ മേനോനാണ്​ പരിപാടിയിൽ 'സൈബർ സുരക്ഷ: അപകടങ്ങളും സുരക്ഷ മുൻകരുതലുകളും' എന്ന തലക്കെട്ടിൽ സംവദിക്കാനെത്തുന്നത്​.

ബിസിനസ്​ സ്ഥാപനങ്ങളും സ്കൂളുകളും കുടുംബങ്ങളും എല്ലാം ഓൺലൈനിൽ പരസ്​പരം ബന്ധിപ്പിക്കപ്പെട്ട കാലത്ത്​ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങൾ അനുഭവത്തി‍​െൻറ വെളിച്ചത്തിൽ ഇവർ അവതരിപ്പിക്കും.

ഓൺലൈൻ പഠനം, ഇന്‍റർനെറ്റ്​ ബാങ്കിങ്​, ഓൺലൈൻ സ്വകാര്യത, സ്പാം, ഹാക്കിങ്​ തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും അറിയേണ്ടതെല്ലാം ഈ സെഷനിലൂടെ മനസ്സിലാക്കാനാവും.


 


രജിസ്റ്റർ ചെയ്യാൻ ക്യൂ ആർ കോഡ്​ സ്കാൻ ചെയ്യൂ

ഫെബ്രുവരി ആറ്​, ഏഴ്​ തീയതികളിൽ നടക്കുന്ന എജു കഫേയിൽ myeducafe.com വഴി രജിസ്റ്റർ ചെയ്ത് എത്തിച്ചേരുന്നവർക്കാണ്​ സെഷനിൽ പ​ങ്കെടുക്കാൻ അവസരം​.

'ഗൾഫ്​ മാധ്യമം' ഒരുക്കുന്ന ദ്വിദിന പരിപാടി ദുബൈ ഇത്തിസലാത്ത്​ അക്കാദമിയിലാണ് അരങ്ങേറുക. വിദ്യാർഥികളുമായി സംവദിക്കുന്നതിന്​ ഇന്ത്യൻ ബാഡ്​മിന്‍റൺ ഇതിഹാസവും ദേശീയ ടീം പരിശീലകനുമായ പുല്ലേല ഗോപിചന്ദ്​, മജീഷ്യൻ ഗോപിനാഥ്​ മുതുകാട്​ തുടങ്ങിയവർ​ മുഖ്യാതിഥികളായി ചടങ്ങിൽ എത്തുന്നുണ്ട്​​.

വ്യത്യസ്തങ്ങളായ മറ്റു വിഷയങ്ങളിൽ പ്രഭാഷണങ്ങൾ ​ശ്രവിക്കാനും മേളയിൽ സാധിക്കും. വിദ്യാർഥികൾക്ക്​ ഭാവിവഴികൾ തീർച്ചപ്പെടുത്താൻ സഹായിക്കുന്ന​ കരിയർ സെഷനുകളുമുണ്ടാകും. മഹാമാരിക്കുശേഷമുള്ള യു.എ.ഇയിലെ ആദ്യ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയിൽ പ​ങ്കെടുക്കുന്നവർക്ക്​ നിരവധിയായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്​. ഈ ലിങ്ക് വഴി രജിസ്റ്റ്ർ ചെയ്യാം..https://myeducafe.com/

Tags:    
News Summary - Cyber ​​possibilities and challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.